അപകടത്തിൽ 12 അങ്കണവാടി പ്രവർത്തകർക്ക് പരിക്ക്

road

ബെംഗളൂരു: വ്യാഴാഴ്ച പുലർച്ചെ ധാർവാഡിലെ തേഗൂർ ഗ്രാമത്തിന് സമീപം ദേശീയപാത-4ൽ ഇവർ സഞ്ചരിച്ചിരുന്ന ബസ് ട്രക്കിൽ ഇടിച്ച് 12 അങ്കണവാടി ജീവനക്കാർക്ക് പരിക്കേറ്റു. സംസ്ഥാന അങ്കണവാടി വർക്കേഴ്‌സ് ആൻഡ് അസിസ്റ്റന്റ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച ‘ബെലഗാവി ചലോ’യിൽ പങ്കെടുക്കാൻ ബല്ലാരിയിൽ നിന്ന് ബെലഗാവിയിലേക്ക് പോവുകയായിരുന്നു ഇവർ. പരിക്കേറ്റവരെ ധാർവാഡിലെ ജില്ലാ സിവിൽ ആശുപത്രിയിലും ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ധാർവാഡ് റൂറൽ പോലീസ് കേസെടുത്തു.

Read More