ചെന്നൈ: നയൻതാരയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിവാദം കോടതിയിലേക്ക്. നയൻതാരയ്ക്കെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. നടിക്കെതിരെ താരം ഹൈക്കോടതിയില്‍ സിവില്‍ അന്യായം ഫയല്‍ ചെയ്തു. നയൻതാര പകര്‍പ്പവകാശം ലംഘിച്ചെന്നാണ് ധനുഷ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. നയന്‍താര, സംവിധായകനും നടിയുടെ ഭര്‍ത്താവുമായ വിഘ്‌നേഷ് ശിവന്‍, നടിയുടെ കമ്പനിയായ റൗഡി പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയവര്‍ക്കെതിരെയാണ് ധനുഷ് കോടതിയെ സമീപിച്ചത്. ധനുഷിന്‍റെ ഹർജി ഫയലില്‍ സ്വീകരിച്ചു. ധനുഷ് നിർമിച്ച ‘നാനും റൗഡി താൻ ‘സിനിമയുടെ അണിയറദൃശ്യങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചതുമായി…
Read MoreCategory: MOVIES
നടൻ മണിയൻ പിള്ള രാജുവിനെതിരെ പരാതി
കൊച്ചി: നടൻ മണിയൻ പിള്ള രാജുവിനെതിരെ പീരുമേട് പൊലീസ് കേസെടുത്തു. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് കേസെടുത്തത്. ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് കാറില്‍ പോകുമ്പോള്‍ ലൈംഗിക ചുവയോടെ സംസാരിച്ചു, ശരീരത്തില്‍ കടന്നു പിടിച്ചു തുടങ്ങിയ പരാതിയിലാണ് പീരുമേട് പോലീസ് കേസെടുത്തത്. 2009 ഇല്‍ കുട്ടിക്കാനത്ത് നിന്ന് ലൊക്കേഷനിലേക്ക് മണിയൻപിള്ള രാജുവിനൊപ്പം കാറില്‍ പോകുന്നതിനിടയാണ് സംഭവമെന്ന് പരാതിയില്‍ ആരോപിക്കുന്നു. നടൻറെ പെരുമാറ്റം മാനഹാനി ഉണ്ടാക്കി എന്നും നടിയുടെ പരാതിയില്‍ പറയുന്നുണ്ട്.
Read Moreഅമരനിൽ ഫോൺ നമ്പർ ഉപയോഗിച്ചു; 1.1 കോടി ആവശ്യപ്പെട്ട് വിദ്യാർത്ഥി
അമരന്‍ സിനിമയുടെ നിര്‍മാതാക്കള്‍ക്ക് എതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസയച്ച് വിദ്യാര്‍ത്ഥി. സിനിമയില്‍ വിദ്യാര്‍ഥിയുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചതിനെതിരെയാണ് വക്കീല്‍ നോട്ടീസയച്ചത്. തന്റെ പേര്‍സണല്‍ നമ്പര്‍ ഉപയോഗിച്ചതിനാല്‍ നിരവധി കോളുകാളാണ് തന്റെ ഫോണിലേക്ക് വരുന്നതെന്ന് യുവാവ് പറഞ്ഞു. എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥിയായ വി.വി. വാഗീശനാണ് നിര്‍മാതാക്കള്‍ക്ക് എതിരെ നോട്ടീസ് അയച്ചിരിക്കുന്നത്. തുടര്‍ച്ചയായി കോളുകള്‍ വരുന്നതോടെ പഠിക്കാനോ ഉറങ്ങാനോ പറ്റുന്നില്ലെന്നും മാനസികമായ ബുദ്ധിമുട്ടുകള്‍ ഇത് കാരണം സൃഷ്ടിക്കപ്പടുന്നുണ്ടെന്നും ഇയാള്‍ പറഞ്ഞു. സിനിമയില്‍ സായ് പല്ലവി അവതരിപ്പിച്ച ഇന്ദു റെബേക്ക വര്‍ഗീസിന്റേതായി കാണിക്കുന്ന ഫോണ്‍ നമ്പര്‍ തന്റേതാണ്. അമരന്‍…
Read Moreനടൻ മേഘനാഥൻ അന്തരിച്ചു
കോഴിക്കോട്: മലയാള ചലച്ചിത്രങ്ങളിലൂടെ പ്രശസ്തനായ നടൻ മേഘനാഥൻ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
Read Moreവിവാഹമോചനം ആവശ്യപ്പെട്ട് എആർ റഹ്‌മാൻറെ ഭാര്യ
സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന്റെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ദമ്പതികള്‍ ഇരുവരും പൂര്‍ണ സമ്മതത്തോടെ ബന്ധം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് സൈറയുടെ വക്കീലായ വന്ദന ഷാ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറെ നാളായി ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടാനായി സൈറ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും വിവാഹ ബന്ധത്തിലുണ്ടായ സങ്കീര്‍ണതകളാണ് ഇങ്ങനെയൊരു തീരുമാനമെടുക്കുന്നതിന് പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Read Moreനാഗചൈതന്യ- ശോഭിത ധൂലിപാല വിവാഹ തിയ്യതിയും വേദിയും അറിയിച്ച് താരങ്ങൾ
തെന്നിന്ത്യന്‍ സിനിമാലോകം ഉറ്റുനോക്കുന്ന താരവിവാഹങ്ങളില്‍ ഒന്നാണ് ശോഭിത ധൂലിപാല-നാഗ ചൈതന്യ വിവാഹം. ആഗസ്റ്റിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. ഇരുവരുടേയും വിവാഹം ഡിംസബര്‍ നാലിന് ഹൈദരാബാദില്‍ വെച്ച് നടക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയായിരിക്കും വിവാഹവേദി. അക്കിനേനി കുടുംബവുമായി വൈകാരിക ബന്ധമുള്ള സ്റ്റുഡിയോയാണ് അന്നപൂര്‍ണ. അതുകൊണ്ടുതന്നെ തന്റെ വിവാഹ ജീവിതം ഇവിടെ നിന്ന് തുടങ്ങണമെന്ന് നാഗചൈതന്യ ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. നാഗ ചൈതന്യയും ശോഭിതയും പ്രണയത്തിലാണെന്ന് അഭ്യൂഹം ഏറെ നാളുകളായി പ്രചരിക്കുന്നുണ്ടെങ്കിലും ഇരുവരും ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. പിന്നീട് നാഗ ചൈതന്യയുടെ പിതാവ് നാഗാര്‍ജുന അക്കിനേനിയാണ്…
Read Moreഉലകനായകൻ എന്ന് ഇനി വിളിക്കരുത്; അഭ്യർത്ഥനയുമായി കമൽഹാസൻ
ഇന്ത്യൻ സിനിമാ രംഗത്തെ ബഹുമുഖ പ്രതിഭയാണ് കമല്‍ഹാസൻ. സൂപ്പർതാരത്തെ ഉലകനായകൻ എന്നാണ് ആരാധകർ സ്നേഹത്തോടെയും ആരാധനയോടെയും വിശേഷിപ്പിക്കുന്നത്. കമല്‍ഹാസൻ നായകനായ ദശാവതാരം എന്ന ചിത്രത്തില്‍ ഉലകനായകനേ എന്ന ഒരു ഗാനംപോലുമുണ്ടായിരുന്നു. ഇപ്പോഴിതാ ആരാധകരെയെല്ലാം ഞെട്ടിച്ചുകൊണ്ട് കമല്‍ഹാസൻ ഒരഭ്യർഥന നടത്തിയിരിക്കുകയാണ്. തന്നെ ഇനിയാരും ഉലകനായകൻ എന്ന് വിളിക്കരുത് എന്നാണ് കമല്‍ഹാസൻ ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് അദ്ദേഹത്തിന്റെ ഈ അഭ്യർത്ഥന. ആരാധകരും മാധ്യമങ്ങളും സിനിമാമേഖലയിലെ സുഹൃത്തുക്കള്‍, പാർട്ടി അംഗങ്ങള്‍ തുടങ്ങി ആരും ഇനി തന്നെ ഉലകനായകൻ എന്ന് വിളിക്കേണ്ടതില്ലെന്നും കമല്‍ ഹാസൻ എന്നോ കമല്‍…
Read Moreനടി കസ്തൂരി ഒളിവിൽ
നടി കസ്തൂരിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്. തെലുങ്ക് സംസാരിക്കുന്ന ആളുകളെ കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതിയിലാണ് നടിക്കെതിരെ കേസ് എടുത്തത്. പോയിസ് ഗാര്‍ഡനിലെ തന്റെ വീട് പൂട്ടി നടി ഒളിവില്‍ പോയിരിക്കുകയാണ് എന്നാണ് വിവരം. നടിയുടെ മൊബൈല്‍ ഫോണും സ്വിച്ച് ഓഫ് ആണ്. ഡോ സിഎംകെ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഓള്‍ ഇന്ത്യ തെലുങ്ക് ഫെഡറേഷന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ഈ മാസം അഞ്ചിനാണ് നാല് വകുപ്പുകള്‍ പ്രകാരം എഗ്മോര്‍ പോലീസ് നടിക്കെതിരെ കേസ് എടുത്തത്. ഭാരതീയ ന്യായ സംഹിതയുടെ…
Read Moreനടൻ ദില്ലി ഗണേഷ് അന്തരിച്ചു
ചെന്നൈ: തെന്നിന്ത്യൻ നടൻ ദില്ലി ഗണേഷ് അന്തരിച്ചു. 80 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ചെന്നൈയിലെ രാമപുരം സെന്തമിഴ് നഗറിലെ വസതിയില്‍ ഇന്നലെ രാത്രി 11.30- ഓടെയായിരുന്നു അന്ത്യം. 400-ലേറെ സിനിമകളില്‍ അഭിനയിച്ച അദ്ദേഹം സ്വഭാവ നടനായും വില്ലൻ വേഷങ്ങളിലും അദ്ദേഹം തിളങ്ങി. 1944-ല്‍ നെല്ലായിയില്‍ ജനിച്ച ഡല്‍ഹി ഗണേഷ് 1976-ല്‍ പട്ടിനപ്രവേശം എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. 1979-ല്‍ പാസി എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രത്യേക പുരസ്‌കാരം ലഭിച്ചു.
Read Moreടെലിവിഷൻ താരം മരിച്ച നിലയിൽ
മുംബൈ: ഹിന്ദി ടെലിവിഷന്‍ താരവും റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനുമായ നിതിന്‍ ചൗഹാന്‍ മരിച്ച നിലയില്‍. 35 വയസായിരുന്നു. ഉത്തര്‍പ്രദേശിലെ അലിഗഡ് സ്വദേശിയായ നിതിന്‍ ചൗഹാന്‍ ദാദാഗിരി എന്ന റിയാലിറ്റി ഷോയുടെ രണ്ടാം സീസണ്‍ വിജയിച്ചതിന് പിന്നാലെയാണ് ശ്രദ്ധേയനാകുന്നത്. പിന്നീട് എംടിവി സ്പ്ലിറ്റ്‌സ് വില്ലയിലും സിന്ദഗി.കോം, ക്രൈം പെട്രോള്‍, ഫ്രണ്ട്‌സ് തുടങ്ങിയ സീരിയലുകളിലും ഭാഗമായി. സാബ് ടിവിയിലെ തേരാ യാര്‍ ഹൂം മേം എന്ന പരമ്ബരയിലാണ് നിതിന്‍ അവസാനമായി അഭിനയിച്ചത്. 2022ലായിരുന്നു ഇത്. മരണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും നിതിന്‍ ആത്മഹത്യ ചെയ്തതാണെന്ന സൂചനകളാണ്…
Read More