പാലക്കാട്: പാലക്കാട് നടുറോഡിൽ നിസ്‌കരിച്ച് സ്ത്രീ. തിരക്കേറിയ ഐഎംഎ ജംഗ്ഷനിലാണ് സംഭവം. തുടർന്ന് സൗത്ത് പൊലീസ് സ്ത്രീയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30നാണ് നഗരത്തിലെ തിരക്കേറിയതും ഗതാഗതക്കുരുക്കുള്ളതുമായ ഐഎംഎ ജംഗ്ഷനില്‍ സ്ത്രീ നിസ്‌കാര പായ വിരിച്ച് നിസ്‌കാരിച്ചത്. കോയമ്പത്തൂര്‍ കുനിയമുത്തൂരില്‍ താമസിക്കുന്ന കൊല്ലങ്കോട് നണ്ടങ്കിഴായ സ്വദേശി അനീസുമ്മയാണ് ഇത്തരത്തിലൊരു പ്രവൃത്തി ചെയ്തത്. കുടുംബ സ്വത്തിനെ കുറിച്ചുള്ള തർക്കം ജനത്തിന്‍റെ ശ്രദ്ധയിൽ കൊണ്ടു വരാനാണ് റോഡിൽ നിസ്കരിച്ചതെന്ന് സ്ത്രീയുടെ വിശദീകരണം. മരിച്ചു പോയ ഭര്‍ത്താവിന്റെ പേരിലുള്ള എട്ട് സെന്റ് പുരയിടം അദ്ദേഹത്തിന്റെ സഹോദരന്‍മാര്‍ തനിക്ക് വീതം…
Read MoreCategory: KERALA
മലയാള ഭാഷാ ബിൽ: ‘കർണാടകയുടെ ആശങ്കകൾ അടിസ്ഥാനരഹിതം’; സിദ്ധരാമയ്യക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ മലയാളം നിർബന്ധിത ഒന്നാം ഭാഷയാക്കാനുള്ള തീരുമാനത്തിൽ കർണാടക സർക്കാർ പ്രകടിപ്പിച്ച ആശങ്കകൾ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അയച്ച മറുപടി കത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഭാഷാ ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള യാതൊരു വ്യവസ്ഥയും നിയമത്തിലില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കന്നഡ മീഡിയം സ്കൂളുകളിൽ മലയാളം അടിച്ചേൽപ്പിക്കുന്നു എന്ന പരാതിക്ക് അടിസ്ഥാനമില്ല. മലയാളം ഒന്നാം ഭാഷയാക്കുമെന്ന് നിയമത്തിൽ പറയുന്നുണ്ടെങ്കിലും, മാതൃഭാഷ മലയാളമല്ലാത്ത കുട്ടികൾക്ക് ആ ഭാഷയോടൊപ്പം മലയാളം പഠിക്കാനുള്ള അവസരമാണ് നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ…
Read Moreജാമ്യം ലഭിച്ചു; രാഹുൽ മാങ്കൂട്ടത്തില്‍ പുറത്തേക്ക്
പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം. പത്തനംതിട്ട സെഷൻസ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചത്. രണ്ടാഴ്ചയിൽ അധികമായി ജയിലിൽ കഴിയുകയായിരുന്നു രാഹുല്‍. പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമെന്ന് സ്ഥാപിക്കാനായിരുന്നു പ്രതിഭാഗത്തിന്റെ ശ്രമം. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയ ആദ്യ ബലാത്സംഗ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്‍റെ ബെഞ്ചാണ് ഹര്‍ജിയില്‍ ഇന്ന് വിശദമായ വാദം കേള്‍ക്കുക. രാഹുലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. രാഹുലിനെതിരെ അതിജീവിതയുടെ സത്യവാങ്മൂലവും കോടതിയില്‍…
Read Moreകൊറിയൻ യുവാവിന്റെ മരണത്തിൽ വിഷമം; പ്ലസ് വൺ വിദ്യാർത്ഥിനി ജീവനൊടുക്കി
കൊച്ചി: എറണാകുളത്ത് പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. തിരുവാങ്കുളം മാമലയിൽ കക്കാട് കിണറ്റിങ്കൽ വീട്ടിൽ മഹേഷിന്റെ മകൾ ആദിത്യയാണ് ജീവനൊടുക്കിയത്. ഇൻസ്റ്റഗ്രാം സുഹൃത്തായ കൊറിയൻ യുവാവിന്റെ മരണത്തിൽ മനംനൊന്തായിരുന്നു ആത്മഹത്യ. ഇന്ന് രാവിലെയാണ് ആദിത്യയുടെ മൃതദേഹം കണ്ടെത്തിയത്. വീടിന് സമീപത്തെ ക്വാറിയിലെ വെള്ളക്കെട്ടിലാണ് മൃതദേഹം ഉണ്ടായിരുന്നത്. ആദിത്യയുടെ ബാഗ് പരിശോധിച്ചപ്പോൾ അതിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചിരുന്നു. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട കൊറിയൻ യുവാവ് മരിച്ചതിൽ മനംനൊന്താണ് ജീവനൊടുക്കുന്നത് എന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്.
Read Moreരാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
മൂന്നാം ബലാത്സംഗ പരാതിയിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എഎൽഎയുടെ ജാമ്യാപേക്ഷയിൽ ഇന്ന് പത്തനംതിട്ട ജില്ല സെഷൻസ് കോടതി ഉത്തരവ് പറയും. രാഹുലിന്റെയും അതിജീവിതയുടെയും ശബ്ദ സന്ദേശം അടക്കമുള്ള തെളിവുകൾ കോടതി കഴിഞ്ഞദിവസം പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പരാതിയിൽ പറയുന്ന പല കാര്യങ്ങളും വ്യാജമാണെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു. അതേസമയം അന്വേഷണം പൂർത്തിയായിട്ടില്ലെന്നും ചോദ്യം ചെയ്യലുമായി രാഹുൽ സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷനും കോടതിയെ ധരിപ്പിച്ചു. ജാമ്യം നൽകിയാൽ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും എന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.
Read Moreതടവുകാരുടെ വേതനം ഉയര്‍ത്തിയതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: തടവുകാരുടെ വേതനം ഉയര്‍ത്തിയതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യായമായ വേതനം നല്‍കണമെന്നത് ഭരണഘടനാ തത്വമാണ്. സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 2016-ലെ മോഡല്‍ പ്രിസണ്‍ മാനുവല്‍ പ്രകാരം മൂന്നുവര്‍ഷത്തിലൊരിക്കല്‍ വേതനം ഉയര്‍ത്തണം. ഇതിനുമുന്‍പ് വേതനം പരിഷ്‌കരിച്ചത് 2018ലാണ്. മറ്റ് സംസ്ഥാനങ്ങളില്‍ കേരളത്തിനെക്കാള്‍ ഉയര്‍ന്ന വേതനം ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യത്തിന് നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
Read Moreകേരളത്തിലേക്കുള്ള 8 സ്പെഷൽ ട്രെയിനുകളുടെ സർവീസ് ഫെബ്രുവരി അവസാനം വരെ നീട്ടി
ബെംഗളൂരു: യാത്രാ തിരക്കിന്റെ പശ്ചാത്തലത്തില്‍ ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്ക് അനുവദിച്ച 8 സ്പെഷൽ ട്രെയിനുകളുടെ സർവീസ് ഫെബ്രുവരി അവസാനം വരെ നീട്ടിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. ▪️ഹുബ്ബള്ളി–കൊല്ലം സ്പെഷൽ (07313): ഫെബ്രുവരി ഒന്നു മുതൽ 22 വരെ നീട്ടി (ഞായറാഴ്ചകളിൽ മാത്രമാണ് സര്‍വീസ്) ▪️കൊല്ലം–ഹുബ്ബള്ളി സ്പെഷൽ (07314): ഫെബ്രുവരി 2 മുതൽ 23 വരെ (തിങ്കളാഴ്ചകളിൽ മാത്രമാണ് സര്‍വീസ്) ▪️എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് (06523): ഫെബ്രുവരി 2 മുതൽ 23 വരെ നീട്ടി (തിങ്കളാഴ്ചകളിൽ മാത്രമാണ് സര്‍വീസ്) ▪️തിരുവനന്തപുരം നോർത്ത്–എസ്എംവിടി ബയ്യപ്പനഹള്ളി (06524): ഫെബ്രുവരി 3 മുതൽ 24 വരെ…
Read Moreസ്ത്രീധനം നൽകുന്നത് കുറ്റകരമല്ലാതാക്കാൻ കേരളം; ഇതിന് പിന്നിൽ സർക്കാരിന്റെ കരുതൽ; കുടുങ്ങാൻ പോകുന്നതെ ഇവർ !!!!
കൊച്ചി: സ്ത്രീധന നിരോധന നിയമത്തിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി കേരള സർക്കാർ. സ്ത്രീധനം നൽകുന്നത് കുറ്റകരമല്ലാതാക്കാനുള്ള ഭേദഗതി ശുപാർശ സംസ്ഥാന നിയമപരിഷ്‌കരണ കമ്മീഷൻ സർക്കാരിന് സമർപ്പിച്ചു. സ്ത്രീധന പീഡനങ്ങൾ റിപ്പോർട്ട് ചെയ്യാൻ പെൺവീട്ടുകാർക്ക് ധൈര്യം പകരുകയാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം. ജനുവരി 21-ന് ഹൈക്കോടതിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. എന്തുകൊണ്ട് ഈ മാറ്റം? നിലവിലെ 1961-ലെ കേന്ദ്ര നിയമപ്രകാരം സ്ത്രീധനം വാങ്ങുന്നതും നൽകുന്നതും ഒരേപോലെ ശിക്ഷാർഹമായ കുറ്റമാണ്. തങ്ങളും ശിക്ഷിക്കപ്പെടുമെന്ന ഭയം കാരണം പലപ്പോഴും പെൺവീട്ടുകാർ പരാതി നൽകാൻ മടിക്കുന്നു. ഈ സാഹചര്യം ഒഴിവാക്കാനാണ്…
Read Moreഷിംജിതയുടെ ജാമ്യാപേക്ഷ കോടതി തള്ളി; റിമാൻഡിൽ തുടരും
കോഴിക്കോട് : സ്വകാര്യ ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമത്തില്‍ വിഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കുന്നമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ ഷിംജിത റിമാൻഡിൽ തുടരും. കേസന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ജാമ്യം ലഭിച്ചാല്‍ പ്രതിയായ ഷിംജിത സാക്ഷികളെ സ്വാധീനിക്കുമെന്നും കുന്നംകുളം മജിസ്ട്രേറ്റ് കോടതിയിൽ മെഡിക്കല്‍ കോളജ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പൊലീസ് റിപ്പോര്‍ട്ട് കൂടി പരിശോധിച്ച കോടതി വിശദമായ വാദം കേട്ടിരുന്നു. കേസില്‍ ബസ് ജീവനക്കാരുടേയും…
Read Moreകർണാടക-കേരള ആർടിസിയുടെ പുതിയ നീക്കം യാത്രക്കാർക്ക് പണിയാകും
ബെംഗളൂരു: മംഗളൂരു-കാസർകോട് യാത്ര ചെലവേറിയതാകും. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ( കെ.എസ്.ആർ.ടി.സി ) ഈ റൂട്ടിൽ ഓടുന്ന ബസുകളുടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചു. മംഗളൂരു-കാസർകോട് റൂട്ടിലെ കുംബളയിൽ ഔദ്യോഗികമായി ടോൾ പിരിവ് ആരംഭിക്കുന്നതിന് മുമ്പാണ് തീരുമാനം. ജനുവരി 20 മുതൽ, അതായത് ചൊവ്വാഴ്ച, കെ.എസ്.ആർ.ടി.സി. ബസുകൾ ഈ ടോൾ തുക ഉൾപ്പെടുത്തി പുതുക്കിയ നിരക്ക് പിരിക്കാൻ തുടങ്ങി. ഇതോടൊപ്പം, കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനും (കെ.എസ്.ആർ.ടി.സി.) ടിക്കറ്റ് നിരക്കുകളിൽ മാറ്റങ്ങൾ വരുത്തി. മുമ്പ് 67 രൂപയായിരുന്ന കുംബളയിൽ നിന്ന് മംഗളൂരുവിലേക്കുള്ള…
Read More