സോഷ്യൽ മീഡിയയിൽ എപ്പോഴും ക്യാമറക്കണ്ണുകൾ പിന്തുടരുന്ന താരമാണ് രേണു സുധി. ചെയ്യുന്ന കാര്യങ്ങൾ നിമിഷനേരം കൊണ്ട് വൈറലാകാറുള്ളതുപോലെ തന്നെ കടുത്ത സൈബർ ആക്രമണങ്ങളും രേണുവിന് നേരിടേണ്ടി വരാറുണ്ട്. എന്നാൽ തളർത്താൻ നോക്കുന്നവർക്കിടയിൽ തളരാതെ മുന്നോട്ട് പോകുന്ന രേണുവിന്റെ പുതിയൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. തന്റെ പഴയൊരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് രേണു ഇത്തവണ എത്തിയത്. ‘ജീവിതത്തിൽ കഷ്ടപ്പാടും പ്രയാസങ്ങളും തളർത്തുന്നതിന് മുൻപൊരു രേണു സുധി ഉണ്ടായിരുന്നു’ എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.…
Read MoreCategory: ENTERTAINMENT
“വർഷങ്ങളോളം ചോലെ ബട്ടൂറെ നൽകി കൊതിപ്പിച്ചു, ഇപ്പോൾ അത് കഴിച്ചതിന്റെ പേരിൽ പുറത്താക്കുന്നു”: ദീപിന്ദർ ഗോയലിനെ പരിഹസിച്ച് ബെംഗളൂരു സിഇഒ
ബെംഗളൂരു: തന്റെ പുതിയ സംരംഭമായ ‘ടെമ്പിൾ’-ലേക്ക് ആളുകളെ നിയമിക്കുന്നതിന് ദീപിന്ദർ ഗോയൽ മുന്നോട്ടുവെച്ച വിചിത്രമായ മാനദണ്ഡങ്ങളാണ് സോഷ്യൽ മീഡിയയിൽ വിമർശനത്തിന് വഴിയൊരുക്കിയത്. കായികതാരങ്ങൾക്കായി അത്യാധുനിക വെയറബിൾ ഡിവൈസുകൾ (Wearables) നിർമ്മിക്കുന്ന സ്റ്റാർട്ടപ്പാണ് ടെമ്പിൾ. അതുകൊണ്ടുതന്നെ ഉദ്യോഗാർത്ഥികൾ കായികതാരങ്ങളെപ്പോലെ ഫിറ്റ്നസ് ഉള്ളവരായിരിക്കണമെന്നും കൃത്യമായ ബോഡി ഫാറ്റ് (Body Fat) ശതമാനം നിലനിർത്തണമെന്നുമാണ് ഗോയലിന്റെ വാദം. പുരുഷന്മാർക്ക് 16 ശതമാനമോ അതിൽ താഴെയോ ബോഡി ഫാറ്റ് സ്ത്രീകൾക്ക് 26 ശതമാനത്തിൽ താഴെ ബോഡി ഫാറ്റ് എന്ന ശാരീരികക്ഷമത ഇല്ലാത്തവർക്ക് 3 മാസത്തിനുള്ളിൽ ഇത് കൈവരിക്കാമെന്ന ഉറപ്പിൽ അപേക്ഷിക്കാം.…
Read Moreവിവാഹശേഷം ആദ്യമായി പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെട്ട് വിജയ് ദേവരകൊണ്ടയും രശ്മികയും; ഉദയ്പൂരിൽ ആവേശമായി താരദമ്പതികൾ
ഉദയ്പൂർ: സിനിമാ ലോകം കാത്തിരുന്ന വിവാഹത്തിന് ശേഷം ആരാധകർക്ക് മുന്നിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട് ചലച്ചിത്ര താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. വെള്ളിയാഴ്ച ഉച്ചയോടെ ഉദയ്പൂർ വിമാനത്താവളത്തിലെത്തിയ താരദമ്പതികളെ ആവേശത്തോടെയാണ് ആരാധകരും മാധ്യമപ്രവർത്തകരും സ്വീകരിച്ചത്. വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തെ കൈകൂപ്പി അഭിവാദ്യം ചെയ്തും പുഞ്ചിരിച്ചും ഇരുവരും തങ്ങളുടെ സന്തോഷം പങ്കുവെച്ചു. സ്വർണ്ണ വർക്കുകളുള്ള ചുവന്ന അനാർക്കലി സ്യൂട്ടിൽ അതീവ സുന്ദരിയായാണ് രശ്മിക എത്തിയത്. ഗ്രേ-സിൽവർ നിറത്തിലുള്ള ലളിതമായ കുർത്തയും പൈജാമയുമായിരുന്നു വിജയ്‌യുടെ വേഷം. ആരാധകർക്ക് നേരെ ഫ്ലൈയിംഗ് കിസ്സുകൾ നൽകിയും കൈവീശിയും താരങ്ങൾ…
Read Moreആരാധകർ കാത്തിരുന്ന ആ നിമിഷം; രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരായി: ചിത്രങ്ങൾ പുറത്ത് വിട്ട് താരങ്ങൾ
ഉദയ്പൂർ: ദക്ഷിണേന്ത്യൻ സിനിമാ ലോകം ഒന്നടങ്കം കാത്തിരുന്ന താരവിവാഹം സമാപിച്ചു. പ്രിയ താരങ്ങളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരായി. വ്യാഴാഴ്ച (ഫെബ്രുവരി 26) ഉദയ്പൂരിൽ വെച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന്റെ ഔദ്യോഗിക ചിത്രങ്ങൾ പുറത്തു വന്നതോടെ സോഷ്യൽ മീഡിയയിൽ ആശംസകളുടെ പ്രവാഹമാണ്. View this post on Instagram ആചാരബദ്ധമായ വിവാഹചടങ്ങുകൾ പൂർണ്ണമായും തെലുങ്ക് ആചാരപ്രകാരമായിരുന്നു വിവാഹം. രാവിലെ 10 മണിക്ക് ആരംഭിച്ച ശുഭ മുഹൂർത്തത്തിൽ വേദിക് മന്ത്രോച്ചാരണങ്ങളുടെയും അഗ്നിസാക്ഷിയുടെയും അകമ്പടിയോടെ വിജയ് രശ്മികയുടെ കഴുത്തിൽ…
Read Moreറാപ്പർ വേടന് തന്റെ മോണലോവയുമായി വിവാഹം; തിയതി പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍
തൃശൂര്‍: പ്രശസ്ത മലയാളം റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളി വിവാഹിതനാകുന്നു. ഫെബ്രുവരി 24 തൃശൂരിലാണ് വിവാഹം. രജിസ്റ്റര്‍ വിവാഹമായിരിക്കും. എഴുത്തുകാരിയും തൃശൂര്‍ സ്വദേശിനിയുമായ നവമിതയാണ് വധു. ഏറെക്കാലത്തെ പ്രണയത്തിനൊടുവില്‍ ആണ് ഇരുവരും വിവാഹിതരാകുന്നത്. കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന ഹാപ്പിനസ് ഫെസ്റ്റിവലിന്റെ സമാപന വേദിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ആണ് വിവാഹക്കാര്യം അറിയിച്ചത്. തൃശൂരില്‍ ലളിതമായ ചടങ്ങുകളോടെ വിവാഹം നടത്താനായിരുന്നു ഇരുവരും പദ്ധതി ഇട്ടിരുന്നത്. എന്നാല്‍ എംവി ഗോവിന്ദന്‍ ഇക്കാര്യം പരസ്യമാക്കിയതോടെ പുറംലോകം അറിയുകയായിരുന്നു. സമൂഹ മാധ്യമങ്ങളിലും വേടന്റെ കല്യാണത്തിന്…
Read Moreബിഗ് ബോസ് പ്രതിസന്ധിയിൽ? പകരം ‘ദി 50’; ലയൺ നിയന്ത്രിക്കുന്ന പുതിയ പോരാട്ടം തുടങ്ങി, ആകാംക്ഷയിൽ പ്രേക്ഷകർ!
കൊച്ചി: ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ വിപ്ലവമായ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കെ, സമാനമായ രീതിയിൽ പുതിയൊരു വമ്പൻ ഷോയ്ക്ക് തുടക്കമായി. ബിഗ് ബോസിനെ വെല്ലുന്ന രീതിയിൽ അണിയിച്ചൊരുക്കിയ ‘ദി 50’ (The 50) എന്ന റിയാലിറ്റി ഷോയാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമാകുന്നത്. ബിഗ് ബോസ് സീസൺ 8 പ്രതിസന്ധിയിലോ? മലയാളം ബിഗ് ബോസ് സീസൺ 7 കഴിഞ്ഞ നവംബറിലാണ് പൂർത്തിയായത്. എന്നാൽ എട്ടാം സീസണിനെക്കുറിച്ചുള്ള ചർച്ചകൾക്കിടെ ഷോയുടെ പ്രധാന സ്പോൺസറായ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ മരണം ആരാധകരെ…
Read More