ബെംഗളൂരു : വറുത്തതും പൊരിച്ചതുമായ ലഘുഭക്ഷണങ്ങൾ കഴിക്കുമ്പോൾ അവ തയ്യാറാക്കാൻ ഉപയോഗിക്കുന്ന എണ്ണയുടെ ഗുണനിലവാരം പ്രധാനമാണെന്ന മുന്നറിയിപ്പുമായി കർണാടക ഭക്ഷ്യസുരക്ഷാ വകുപ്പ്. ആവർത്തിച്ച് ഉപയോഗിക്കുന്ന പാചകണ്ണെണ്ണയ്ക്കും (Used Cooking Oil) ട്രാൻസ് ഫാറ്റിനുമെതിരെ സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കി. 2024-നും 2026-നും ഇടയിൽ സംസ്ഥാനത്തുടനീളമുള്ള ഭക്ഷ്യ സ്ഥാപനങ്ങളിൽ നിന്ന് 45.9 ലക്ഷം ലിറ്റർ ഉപയോഗിച്ച പാചകണ്ണെണ്ണയാണ് ശേഖരിച്ചത്. ‘റീ പർപ്പസ് യൂസ്ഡ് കുക്കിംഗ് ഓയിൽ’ (RUCO) പദ്ധതിയുടെ ഭാഗമായി എഫ്.എസ്.എസ്.എ.ഐ (FSSAI) അംഗീകൃത നാല് ഏജൻസികൾ വഴിയാണ് ഇവ ശേഖരിച്ച് ജൈവഡീസൽ…
Read MoreCategory: BENGALURU LOCAL
കെ.എസ്.ആർ. ബെംഗളൂരു യാർഡ് നവീകരണം: ട്രെയിനുകൾ വഴിതിരിച്ചുവിടും; വിശദാംശങ്ങൾ
ബെംഗളൂരു : കെ.എസ്.ആർ. ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ യാർഡ് നവീകരണ ജോലികൾ പുരോഗമിക്കുന്നതിനാൽ ചില ട്രെയിൻ സർവീസുകൾ വഴിതിരിച്ചുവിടുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ജൂലൈ 31-ന് യാത്ര ആരംഭിക്കുന്ന ട്രെയിനുകളെയാണ് ഈ മാറ്റം ബാധിക്കുക. ജൂലൈ 31-ന് യാത്ര തിരിക്കുന്ന ട്രെയിൻ നമ്പർ 16231 കൂടല്ലൂർ പോർട്ട് – മൈസൂരു ഡെയ്‌ലി എക്‌സ്പ്രസ് കർമേലാരാം, ബയ്യപ്പനഹള്ളി കേബിൻ, ബാനസവാടി, യശ്വന്ത്പൂർ ‘എ’ കേബിൻ, ചിക്കബാനവാര വഴി തിരിച്ചുവിടും. ബംഗളൂരു ഈസ്റ്റ്, ബംഗളൂരു കന്റോൺമെന്റ്, KSR ബംഗളൂരു, കേംഗേരി എന്നീ സ്റ്റേഷനുകളിൽ ഈ ട്രെയിൻ നിർത്തുകയില്ല.…
Read Moreഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും
ബെംഗളൂരു: ബെംഗളൂരു ചിക്ക്പേട്ട് ഡിവിഷനിലെ പ്രശസ്തമായ ഗാന്ധി ബസാർ മെയിൻ റോഡിൽ കാൽനടയാത്രക്കാരുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കുന്നതിനൊപ്പം തെരുവ് കച്ചവടത്തെ നിയന്ത്രിക്കുന്നതിനുമായി കർശന നടപടികൾക്ക് തുടക്കമിട്ട് ബെംഗളൂരു സെൻട്രൽ സിറ്റി കോർപ്പറേഷൻ (ബി.സി.സി.സി). കച്ചവടക്കാർക്കായി പ്രത്യേക സ്ഥലങ്ങൾ അടയാളപ്പെടുത്തി നൽകുന്നതിലൂടെ നടപ്പാതകളിലെ തടസ്സങ്ങൾ ഒഴിവാക്കുകയാണ് കോർപ്പറേഷന്റെ ലക്ഷ്യം. ബി.സി.സി.സി കമ്മീഷണർ ജഗദീഷ് ജിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് പുതിയ സംവിധാനം നടപ്പിലാക്കുന്ന കാര്യം ചർച്ച ചെയ്തത്. വിഷയത്തിൽ ഹൈക്കോടതി നൽകിയ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ കമ്മീഷണർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. നടപ്പാതകളിൽ പ്രത്യേകം…
Read Moreമൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു
ബെംഗളൂരു: സാങ്കേതിക തടസ്സങ്ങളെത്തുടർന്ന് നിർത്തിവെച്ചിരുന്ന ബെംഗളൂരുവിലെ പ്രശസ്തമായ ജാക്കൂർ ഗവൺമെന്റ് ഫ്ലയിങ് ട്രെയിനിങ് സ്കൂൾ (GFTS) മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും പ്രവർത്തനം ആരംഭിക്കുന്നു. വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡി.ജി.സി.എ) ഇൻസ്റ്റിറ്റ്യൂട്ടിന് പുതിയ പ്രവർത്തനാനുമതി നൽകിയതോടെയാണ് രാജ്യത്തെ ഏറ്റവും പഴക്കമേറിയ പൈലറ്റ് പരിശീലന കേന്ദ്രങ്ങളിലൊന്നായ ജാക്കൂർ എയറോഡ്രോം വീണ്ടും സജീവമാകുന്നത്. നേരത്തെ, ജാക്കൂരിലെ ഫ്ലയിങ് സ്കൂൾ മൈസൂരുവിലേക്ക് മാറ്റാനും നിലവിലുള്ള എയറോഡ്രോം സ്പോർട്സ് കോംപ്ലക്സാക്കി മാറ്റാനും കർണാടക സർക്കാർ ആലോചിച്ചിരുന്നു. എന്നാൽ ഈ നീക്കം റിയൽ എസ്റ്റേറ്റ് താല്പര്യങ്ങൾ മുൻനിർത്തിയാലാണെന്ന വിമർശനവുമായി വ്യോമയാന…
Read Moreഇനി എൽ.പി.ജി സിിലിണ്ടറുകളും സ്വിഗ്ഗി വഴി വീട്ടിലെത്തും; പക്ഷേ ഉപയോഗത്തിൽ വേണം കടുത്ത ജാഗ്രത; ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വായിക്കാം
ബെംഗളൂരു: ഓൺലൈൻ ഫുഡ്, ഗ്രോസറി ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി (HPCL) കൈകോർത്ത് ഇൻസ്റ്റാമാർട്ട് വഴി എൽ.പി.ജി സിിലിണ്ടറുകൾ വീടുകളിലെത്തിക്കുന്ന സേവനത്തിന് തുടക്കമിട്ടു. പരീക്ഷണാടിസ്ഥാനത്തിൽ ബെംഗളൂരുവിൽ ആരംഭിച്ച ഈ പദ്ധതിയിലൂടെ 5 കിലോ, 10 കിലോ ശേഷിയുള്ള സിിലിണ്ടറുകളാണ് നിലവിൽ വിതരണം ചെയ്യുന്നത്. പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് രൂപപ്പെട്ട ഇന്ധന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പാചകവാതകം എളുപ്പത്തിൽ ലഭ്യമാകുന്നത് സാധാരണക്കാർക്ക് ആശ്വാസകരമാണെങ്കിലും, ഇത്തരം സേവനങ്ങൾ ഉപയോഗിക്കുമ്പോൾ സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കണമെന്ന് ഫയർ സേഫ്റ്റി വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. സംഭരണവും പരിശോധനയും…
Read Moreബെംഗളൂരുവിൽ തെരുവ് നായയെ പുള്ളിപ്പുലി ആക്രമിച്ചു.
ബെംഗളൂരു: യശ്വന്ത്പൂർ നിയമസഭാ മണ്ഡലത്തിലെ ബ്യാദരഹള്ളിയിലും ഭരത്നഗറിലും പുള്ളിപ്പുലി ശല്യം രൂക്ഷമാകുന്നു. പ്രദേശത്ത് പലതവണ പുള്ളിപ്പുലിയെ കണ്ടിട്ടും അതിനെ പിടികൂടാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ കാര്യക്ഷമമായ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധത്തിലാണ്. കഴിഞ്ഞ ആഴ്ച മൂന്ന് തവണ പുള്ളിപ്പുലിയെ കണ്ടതിനെ തുടർന്ന് പ്രദേശത്തെ കുറ്റിക്കാടുകളും മരങ്ങളും വെട്ടിമാറ്റിയിരുന്നു. ഇതോടെ പുള്ളിപ്പുലി ശല്യം അവസാനിച്ചെന്ന് കരുതിയിരുന്നെങ്കിലും, തൊട്ടടുത്ത റോഡിൽ വീണ്ടും പുലിയെ കണ്ടെത്തിയത് പ്രദേശവാസികളിൽ ഭീതി ഇരട്ടിപ്പിച്ചു. ജൂലൈ 9 മുതൽ ഭരത്നഗർ മേഖലയിൽ മാത്രം നാല് തവണയാണ് പുള്ളിപ്പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം…
Read Moreപ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ന്യൂഡൽഹിയിലെ ലോക് കല്യാൺ മാർഗിലുള്ള പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ കോൺഗ്രസ് വൻ കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ പ്രതിപക്ഷ നേതാക്കളുടെ പങ്കാളിത്തം കൊണ്ട് പ്രതിഷേധം ശ്രദ്ധേയമായി. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര, കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർക്കൊപ്പം കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, കേരള മുഖ്യമന്ത്രി വി.ഡി.…
Read Moreബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
ബെംഗളൂരു: ഐടി തലസ്ഥാനം, സ്റ്റാർട്ടപ്പുകളുടെ കേന്ദ്രം, ഗതാഗതക്കുരുക്കുകളുടെ നഗരം എന്നീ വിശേഷണങ്ങളിലേക്ക് ബംഗളൂരു മാറുന്നതിന് പതിറ്റാണ്ടുകൾക്ക് മുൻപേ, ഈ നഗരം അറിയപ്പെട്ടിരുന്നത് ഇന്ത്യൻ ഫുട്ബോളിന്റെ ഏറ്റവും പ്രധാനപ്പെട്ട കളിത്തൊട്ടിലുകളിൽ ഒന്നായാണ്. ബ്രിട്ടീഷ് രാജിന്റെ സൈനിക ക്യാമ്പുകളിൽ നിന്ന് ആരംഭിച്ച് ഓസ്റ്റിൻ ടൗണിലെയും ഗൗതമപുരത്തെയും പൊടിപിടിച്ച മൈതാനങ്ങളിലൂടെ വളർന്ന ബംഗളൂരുവിന്റെ ഫുട്ബോൾ ചരിത്രം, കേവലം ഒരു കായികവിനോദത്തിന്റെ കഥ മാത്രമല്ല. അത് ഒരു ജനതയുടെ അതിജീവനത്തിന്റെയും പ്രാദേശിക പാരമ്പര്യങ്ങളുടെയും നേർചിത്രം കൂടിയാണ്. ബ്രിട്ടീഷ് അധിനിവേശവും ഫുട്ബോളിന്റെ തുടക്കവും പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രിട്ടീഷുകാർ ബംഗളൂരുവിൽ സൈനിക…
Read Moreഎന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!’; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ
ബെംഗളൂരു: ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത് മാറ്റ ഡാമൻ നായകനാകുന്ന ‘ദി ഒഡീസി’ (The Odyssey) എന്ന ചിത്രത്തെ ആസ്പദമാക്കി ‘നമ്മ യാത്രി’ പുറത്തിറക്കിയ ഇൻസ്റ്റാഗ്രാം റീൽ സോഷ്യൽ മീഡിയയിൽ ചിരിയുണർത്തുന്നു. കടലിലെ കൊടുങ്കാറ്റുകളും മിഥ്യാദ്വീപുകളും താണ്ടിയുള്ള ഇതിഹാസ നായകന്റെ കഠിനമായ മടക്കയാത്രയാണ് ചിത്രത്തിന്റെ പ്രമേയമെങ്കിൽ, ബെംഗളൂരുവിലെ ഒരു ഓട്ടോറിക്ഷയുണ്ടെങ്കിൽ ഈ യാത്ര എത്ര എളുപ്പമാക്കാമെന്നാണ് റീൽ സരസമായി കാണിച്ചുതരുന്നത്. മാറ്റ് ഡാമൻ അവതരിപ്പിക്കുന്ന ഒഡീസിയസ് എന്ന കഥാപാത്രം കടൽത്തീരത്ത് നിന്ന് “എനിക്ക് വീട്ടിൽ പോകാൻ സഹായിക്കൂ” എന്ന് അഭ്യർത്ഥിക്കുന്ന രംഗത്തോടെയാണ്…
Read Moreഐ.സി. സി ബന്ധം: ബെംഗളൂരുവിൽ 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്
ബെംഗളൂരു: ഭീകര സംഘടനയായ ഐസിസിന് ധനസഹായം നൽകുകയും യുവാക്കളെ നിയമവിരുദ്ധമായി വിദേശത്തേക്ക് അയയ്ക്കുകയും ചെയ്ത കേസിൽ ബെംഗളൂരുവിലെ എട്ട് പ്രധാന കേന്ദ്രങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന നടത്തി. ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെയും കുറ്റപത്രത്തിന്റെയും അടിസ്ഥാനത്തിലാണ് ഇ.ഡി കേസ് ഏറ്റെടുത്ത് അന്വേഷണം വ്യാപിപ്പിച്ചത്. ബെംഗളൂരുവിലെ മുസ്ലീം യുവാക്കളെ ഐസിസ് പ്രത്യയശാസ്ത്രത്തിലേക്ക് ആകർഷിക്കുന്നതിനായി പ്രതികൾ ‘ഇഖ്‌റ ക്യാമ്പ്’ എന്ന പേരിൽ വ്യക്തിത്വ വികസന ശിൽപ്പശാലകൾ സംഘടിപ്പിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഇത്തരത്തിൽ കണ്ടെത്തുന്ന യുവാക്കളെ ‘ഖുറാൻ സർക്കിൾ’ എന്ന വാരാന്ത്യ പഠന…
Read More