കർണാടക സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ് : ഹൃദയാഘാതം മൂലം റിയാദില്‍ മരിച്ച കര്‍ണാടക സ്വദേശിയുടെ മൃതദേഹം മലയാളി സാമൂഹികപ്രവര്‍ത്തകരുടെ ഇടപെടലിലൂടെ നാട്ടിലെത്തിച്ചു.

ചിക്ക് മംഗ്ലൂര്‍ സ്വദേശി ജോഷി (47) ആണ് ശുമൈസി കിങ്​ സഊദ്​ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. കഴിഞ്ഞ ദിവസം റിയാദില്‍ നിന്ന്​ മുംബൈ വഴി മംഗലൂരുവിലെത്തിയ​ എയര്‍ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്.

  വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് മുൻഗണന: സംസ്ഥാനത്തെ ആന ക്യാമ്പുകളിൽ പുതിയ നിയമങ്ങൾ നടപ്പിലാക്കി; വിവരങ്ങൾ ഇതാ

വിമാനത്താവളത്തില്‍ നിന്ന്​ മൃതദേഹം ഏറ്റുവാങ്ങി സ്വദേശത്ത് സംസ്‌കരിച്ചു. പിതാവ്: ജെറോം, മാതാവ്: മേരി, ഭാര്യ: പ്രസ്‌ലി, മക്കള്‍: ജോയ് വിന്‍, ജസ്‌ലിന്‍. മൃതദേഹം നാട്ടിലെത്തിക്കാന്‍ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ്​ ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ഇസ്മാഇല്‍ പടിക്കല്‍ എന്നിവരുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts