കർണാടക സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ് : ഹൃദയാഘാതം മൂലം റിയാദില്‍ മരിച്ച കര്‍ണാടക സ്വദേശിയുടെ മൃതദേഹം മലയാളി സാമൂഹികപ്രവര്‍ത്തകരുടെ ഇടപെടലിലൂടെ നാട്ടിലെത്തിച്ചു. ചിക്ക് മംഗ്ലൂര്‍ സ്വദേശി ജോഷി (47) ആണ് ശുമൈസി കിങ്​ സഊദ്​ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. കഴിഞ്ഞ ദിവസം റിയാദില്‍ നിന്ന്​ മുംബൈ വഴി മംഗലൂരുവിലെത്തിയ​ എയര്‍ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. വിമാനത്താവളത്തില്‍ നിന്ന്​ മൃതദേഹം ഏറ്റുവാങ്ങി സ്വദേശത്ത് സംസ്‌കരിച്ചു. പിതാവ്: ജെറോം, മാതാവ്: മേരി, ഭാര്യ: പ്രസ്‌ലി, മക്കള്‍: ജോയ് വിന്‍, ജസ്‌ലിന്‍. മൃതദേഹം നാട്ടിലെത്തിക്കാന്‍ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍…

Read More
Click Here to Follow Us