200 കിലോ പുകയില ഉത്പന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ

വടകര : കര്‍ണാടകയില്‍നിന്നും കടത്തിക്കൊണ്ടുവരികയായിരുന്ന 200 കിലോ പുകയില ഉല്‍പന്നങ്ങളുമായി ഒരാളെ എക്സൈസ് പിടികൂടി.

വടകര മേമുണ്ട ചല്ലിവയല്‍ സ്വദേശി പുതിയോട്ടില്‍ അഷ്റഫ് എന്ന റഫീക്കിനെയാണ് എക്സൈസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം ഉച്ചക്ക് 12 മണിയോടെ ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ചാക്കില്‍ സൂക്ഷിച്ചനിലയില്‍ 30,000 പാക്കറ്റ് ഹാന്‍സ് പിടികൂടിയത്. കോഴിക്കോട് എക്സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പുകയില ഉല്‍പന്നങ്ങള്‍ വിതരണംചെയ്യുന്ന പ്രധാന കണ്ണിയാണ് പിടിയിലായതെന്ന് എക്സൈസ് പറഞ്ഞു.

  ഐടി ജീവനക്കാർക്ക് വൻ ആശ്വാസം; ഒക്ടോബറിൽ ട്രയൽ റൺ, ഡിസംബറോടെ സർവീസ്; ബ്ലൂ ലൈൻ പുതിയ അപ്‍ഡോഷൻ

നേരത്തേയും പുകയില ഉല്‍പന്നങ്ങളുമായി പിടിയിലായ ഇയാള്‍ സ്കൂള്‍ വിദ്യാര്‍ഥികളെയാണ് പ്രധാനമായും വില്‍പനക്ക് ലക്ഷ്യമിട്ടത്. കോഴിക്കോട് എക്സൈസ് ഇന്റലിജന്‍സിലെ പ്രിവന്റിവ് ഓഫിസര്‍ പ്രമോദ് പുളിക്കൂലിന്റെ രഹസ്യവിവര പ്രകാരം വടകര എക്സൈസ് റേഞ്ച് ഓഫിസിലെ എക്സൈസ് ഇന്‍സ്‍പെക്ടര്‍ പി.പി. വേണു, പ്രിവന്റിവ് ഓഫിസര്‍ കെ.സി. കരുണന്‍, പ്രിവന്റിവ് ഓഫിസര്‍ ഗ്രേഡ് സി. രാമകൃഷ്ണന്‍, സി.ഇ.ഒ മാരായ ജി.ആര്‍. രാകേഷ് ബാബു, മുസ്ബിന്‍, വിനീത് എന്നിവര്‍ അറസ്റ്റിന്റെ ഭാഗമായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ സമഗ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയ്ക്ക് ഇന്ന് തുടക്കം; എസ്.ഐ.ആറിൽ' വോട്ടർമാർ ചെയ്യേണ്ട കാര്യങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  13 കോടി വിറ്റുവരവുള്ള ബെംഗളൂരു ജെൻ സി സംരംഭകൻ വാങ്ങിയത് 1.8 കോടിയുടെ ഫ്ലാറ്റ്; 'ഇതൊരു തുടക്കം മാത്രം എന്ന് ബെംഗളൂരു യുവ സംരംഭകൻ
[masterslider id="10"]

Related posts