സൊമാറ്റോ ഡെലിവറി ബോയ്ക്ക് ബൈക്ക് സമ്മാനമായി നൽകി പോലീസ്

ഭോപ്പാല്‍: സൊമാറ്റൊ ഡെലിവറി ബോയിക്ക് ബൈക്ക് സമ്മാനിച്ച്‌ മദ്ധ്യപ്രദേശ് പോലീസ്, ഇന്‍ഡോറിലെ വിജയ്‌നഗര്‍ പോലീസ് സ്‌റ്റേഷനിലാണ് സംഭവം. സൈക്കിളിൽ ആയിരുന്നു ഇയാൾ ഡെലിവറി ചെയ്തിരുന്നത്.

മദ്ധ്യപ്രദേശ് പോലീസിന്റെ നല്ലമനസിനെ പ്രശംസിച്ച്‌ നിരവധി പേരാണ് രംഗത്ത് എത്തിയത്.

ദിവസവും പട്രോളിങ്ങിനിടെ ഡെലിവറി  ചെയ്യാൻ പോവുന്ന  യുവാവിനെ കാണാറുണ്ടെന്ന് പോലീസ് പറയുന്നു. സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണമാണ് ബൈക്ക് വാങ്ങാത്തതെന്ന് തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പോലീസിന് മനസിലായി.  ഉടന്‍ തന്നെ പോലീസുകാര്‍ ചേര്‍ന്ന് ഒരു ബൈക്ക് വാങ്ങി സമ്മാനിക്കുകയായിരുന്നു. ഡൗണ്‍ പേയ്‌മെന്റായി 32,000 രൂപയും ആദ്യ ഇന്‍സ്റ്റാള്‍മെന്റും പോലീസ് കൊടുത്തു.

  മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മരണം; ബെംഗളുരു ബിടിഎല്‍ നഴ്‌സിംഗ് കോളജില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം

ബൈക്കിന്റെ ബാക്കി അടവ് സ്വന്തം നിലയ്‌ക്ക് അടച്ചുകൊള്ളാമെന്ന് യുവാവ് പറഞ്ഞതായി പോലീസ് പറയുന്നു. യുവാവിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ സഹായിക്കാന്‍ തയ്യാറാണെന്ന് പോലീസ് അറിയിച്ചു. നേരത്തെ ആറ് മുതല്‍ എട്ട് ഡെലിവറി വരെ സൈക്കിളില്‍ നടത്താന്‍ സാധിക്കുമായിരുന്നുള്ളൂ, ഇപ്പോള്‍ ഇരുപത് പാഴ്‌സലുകള്‍ വിതരണം ചെയ്യുന്നുണ്ടെന്നും പോലീസുകാരോട് ഒരുപാട് നന്ദിയുണ്ടെന്നും യുവാവ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തൃശൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം: 3 മരണം; ശരീരഭാ​ഗങ്ങൾ ചിതറിയ നിലയിൽ നാൽപതോളം പേർക്ക് പരുക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പോക്സോ കേസ് പ്രതിയെ പെൺകുട്ടിയുടെ പിതാവും സംഘവും കൊലപ്പെടുത്തി മൃതദേഹം കനാലിൽ തള്ളി
[masterslider id="10"]

Related posts

Click Here to Follow Us