ഹിജാബ്, ഹലാൽ വിവാദങ്ങൾ സൃഷ്‌ടിച്ച സംഘടനകൾ നിരോധിക്കണമെന്ന് കോൺഗ്രസ്‌

ബെംഗളൂരു: ഹിജാബ്, ഹലാല്‍ വിവാദങ്ങൾ സൃഷ്ടിച്ച പശ്ചാത്തലത്തില്‍ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് സംഘടനകളെ സംസ്ഥാനത്തു നിന്നും നിരോധിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസിന്റെ കര്‍ണാടക ഘടകം.

ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കര്‍ണാടക എം എല്‍ എ മാര്‍ കര്‍ണാടക മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

  ശവസംസ്കാര ബുക്കിംഗിന്റെ പേരിൽ വൻ തട്ടിപ്പ്; ബെംഗളൂരുവിനെ നടുക്കിയ പുതിയ കുരുക്ക് ഇങ്ങനെ; ജാഗ്രതാ നിർദ്ദേശവുമായി കോർപ്പറേഷൻ

ഹിജാബ്, ഹലാല്‍ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് സംഘടനകളാണെന്നും എം എല്‍ എമാരുടെ നിവേദനത്തില്‍ ആരോപിക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts