ട്രെയിനിടിച്ച് രണ്ട് പേർ മരിച്ചു

ബെംഗളൂരു: വെള്ളിയാഴ്ച വൈകുന്നേരം ഹൊറമാവിന് സമീപം ട്രെയിൻ തട്ടി കോളേജ് വിദ്യാർത്ഥികളായ രണ്ട് സുഹൃത്തുക്കൾ മരിച്ചു. ബെംഗളൂരു റൂറലിലെ കണ്ണമംഗല സ്വദേശി ചേതന (18), കണ്ണമംഗല സ്വദേശി സിരി ചന്ദ്ര (20) എന്നിവരാണ് മരിച്ചത്.

രാത്രി 7.10 ഓടെ കച്ചെഗുഡ എക്‌സ്പ്രസിന് മുന്നിൽ ചാടി ഇരുവരും ജീവനൊടുക്കുകയായിരുന്നെന്നാണ് പറയപ്പെടുന്നതെന്നും റെയിൽവേ ട്രാക്കിന് സമീപമാണ് ഇരുവരെയും മരണപ്പെട്ട നിലയിൽ കണ്ടെത്തിയതെന്നും   ബൈയപ്പനഹള്ളി റെയിൽവേ പൊലീസ് അറിയിച്ചു.

  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും

എന്നാൽ  ഇരുവരും ആത്മഹത്യ ചെയ്‌തതാണോ അതോ അപകടത്തിൽപ്പെട്ടതാണോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ലെന്നും ഇരുവരും ഓടുന്ന ട്രെയിനിലേക്ക് ചാടുന്നത് കണ്ടോ എന്നറിയാൻ ലോക്കോ പൈലറ്റിനെ ചോദ്യം ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.  സാഹചര്യ തെളിവുകൾ വെച്ച് അവർ സ്വയം ചാടിയതായിട്ടാണ് തോന്നുന്നതെന്നും പോലീസ് കൂട്ടിച്ചേർത്തു.

ഇരുവരുടെയും മാതാപിതാക്കൾ മൃതദേഹം തിരിച്ചറിഞ്ഞട്ടുണ്ട്. ആവളഹള്ളിയിലെ സ്വകാര്യ കോളേജിൽ ബിരുദ വിദ്യാർത്ഥിനിയായിരുന്നു ചേതന എന്നാൽ ചന്ദ്രയുടെ കൂടുതൽ വിശദാംശങ്ങൾ ഇനിയും അറിവായിട്ടില്ല

  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ഇരുവരേയും അവരുടെ സൗഹൃദത്തെക്കുറിച്ചും കൂടുതൽ അറിയുന്നതിനായി ശനിയാഴ്ച രാവിലെ അവരുടെ മാതാപിതാക്കളെ ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു. സ്വാഭാവിക മരണത്തിന് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു വിമാനത്താവളത്തിൽ 1.37 കോടിയുടെ സ്വർണവുമായി മലയാളി പിടിയിൽ
[masterslider id="10"]

Related posts