മദ്യപിച്ചെത്തിയ യുവതിയെ ഓട്ടോ ഡ്രൈവർമാർ പോലീസിന്റെ മുന്നിലിട്ട് ചവിട്ടി;

ജയ്പൂർ: രാജസ്ഥാനിലെ ഭരത്പൂരിൽ പോലീസുകാരന്റെ സാന്നിധ്യത്തിൽ 25 കാരിയായ യുവതി മദ്യപിച്ച് എത്തി ബഹളം സൃഷ്ടിക്കുകയും രണ്ട് ഓട്ടോ ഡ്രൈവർമാരുമായി വഴക്കുണ്ടാക്കുകയും ചെയ്തതോടെ യുവതിയെ ക്രൂരമായി നിലത്തിച്ച് മര്‍ദ്ദിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്

ഇവര്‍ യുവതിയെ അടിച്ച് നിലത്തിടുകയും അവരെ ചവിട്ടുകയും ആണ് ചെയ്തതെന്നും മഹേഷ്, ചരൺ സിംഗ് എന്നീ രണ്ട് ഓട്ടോ ഡ്രൈവർമാരാണ് യുവതിയെ മർദിച്ചതെന്നുമാണ് പൊലീസ് പറയുന്നത്.

  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം

സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. രണ്ട് പേർ ചേർന്ന് യുവതിയെ ആക്രമിക്കുമ്പോൾ ഒരു പോലീസുകാരനും മറ്റ് ചിലരും അത് നോക്കി നില്‍ക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.

രണ്ട് ഓട്ടോ ഡ്രൈവർമാരെയും ഐപിസി സെക്ഷൻ 324 (പരിക്കുണ്ടാക്കൽ), 341 (തെറ്റായ നിയന്ത്രണം), 354 (പീഡനം) എന്നിവ പ്രകാരം അറസ്റ്റ് ചെയ്തതായി മഥുര ഗേറ്റ് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ രാംനാഥ് പറഞ്ഞു.

  ഇനി ദുബായിയും സിംഗപ്പൂരും വഴി പോകേണ്ട; കെംപെഗൗഡ വിമാനത്താവളം ലോകത്തിന്റെ കണക്റ്റിംഗ് ഹബ്ബാകുന്നു; വിശദാംശങ്ങൾ

യുവതിയുടെ അമ്മയെയും മറ്റ് കുടുംബാംഗങ്ങളെയും സംഭവസ്ഥലത്ത് വിളിച്ചുവരുത്തി പോലീസ് ആക്ട് പ്രകാരമുള്ള നടപടി സ്വീകരിച്ചതായും എസ്എച്ച്ഒ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; കൊടുക്കാൻ വിട്ട്പോയാൽ ജൂലൈ 4 വരെ ഈ അവസരവും ഉണ്ട്: അറിയാൻ വായിക്കു
[masterslider id="10"]

Related posts