ഹിജാബ് വിവാദത്തിൽ നിർണായക വിധി ഇന്ന്

ബെംഗളൂരു: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നിര്‍ണായക വിധി ഇന്ന്. രാവിലെ 10 . 30 നാണ് കോടതി വിധി പറയുന്നത്.

കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ വിശാല ബെഞ്ചാണ് വിധി പറയുന്നത്. വിധിയുടെ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കര്‍ണാടകയിലെ തലസ്ഥാനമായ ബെംഗളൂരു അടക്കം വിവിധ മേഖലകളില്‍ ഇന്ന് നിരോധനാജ്ഞയാണ്.

  ബെംഗളൂരുവിൽ അറസ്റ്റിലാകാൻ പോലീസ് സ്റ്റേഷനിൽ നിന്ന് കസേര മോഷണം; ഏഴ് വർഷങ്ങൾക്ക് ശേഷം ജാപ്പനീസ് യുവാവിന് നഷ്ടപരിഹാരം

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഹിജാബ് മൗലികാവകാശങ്ങളുടെ ഭാഗമാണെന്ന് വ്യക്തമാക്കി കര്‍ണാടക കോളേജിലെ വിദ്യാര്‍ഥികളാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. എന്നാല്‍, ഹിജാബ് മൗലികാവകാശങ്ങളുടെയും മതാചാരങ്ങളുടെയും ഭാഗമല്ല എന്നാണ് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡിൽ ടോൾ നൽകരുത്? കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts