നടിയ്ക്ക് അശ്ലീല സന്ദേശം അയച്ചു: ഫാഷൻ ഡിസൈനർ പ്രസാദ് ബിഡപ്പയുടെ മകൻ ആദം ബിഡപ്പ അറസ്റ്റിൽ

ബെംഗളൂരു: കന്നഡ സിനിമാ നടിയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതിന് ഫാഷൻ ഡിസൈനർ പ്രസാദ് ബിഡപ്പയുടെ മകൻ ആദം ബിഡപ്പയെ പോലീസ് അറസ്റ്റ് ചെയ്തു.

ഫെബ്രുവരി 25 രാത്രി 11 മണിയോടെ ആദം തനിക്ക് ആ സന്ദേശങ്ങൾ അയച്ചപ്പോൾ പൂർണ്ണമായും മദ്യപിച്ച് ബോധരഹിതനായിരുന്നു എന്ന് നടി പറഞ്ഞു.

ആദം തനിക്കയച്ച സന്ദേശങ്ങൾ അധിക്ഷേപകരവും ക്രൂരവും വെറുപ്പുളവാക്കുന്നതും വിലകുറഞ്ഞതും വേദനിപ്പിക്കുന്നതും വളരെ അപമാനകരവുമായിരുന്നെന്നും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തനിക്ക് വളരെയധികം മാനസിക അസ്വസ്ഥതകൾ ആ സന്ദേശങ്ങൾ സൃഷ്ടിച്ചുവെന്നും താരം മാധ്യമങ്ങളോട് പങ്കുവെച്ച പ്രസ്താവനയിൽ പറഞ്ഞു.

  ഡോ. വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപിന് ലഭിച്ച ശിക്ഷ എന്ത് എന്നറിയാൻ വായിക്കാം

താൻ ഏഴുമാസം ഗർഭിണിയാണെന്നും നെഗറ്റീവ് എനർജി ഉണ്ടാക്കുന്ന ഒന്നിലും ഏർപ്പെടുന്നതിൽ നിന്ന് ഞാൻ വിട്ടുനിൽക്കുകയാണെന്നും നടി കൂട്ടിച്ചേർത്തു. അശ്ലീല സന്ദേശങ്ങൾ അയച്ചതിന് ആദമിനെതിരെ വ്യാഴാഴ്ചയാണ് താരം ഇന്ദിരാനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡിജിറ്റലായി പിഴയൊടുക്കാം, പക്ഷേ വണ്ടി കൊണ്ടുപോകും; ന​ഗരത്തിലെ അനധികൃത പാർക്കിങ്ങിനെതിരെ കോർപ്പറേഷന്റെ സർജിക്കൽ സ്ട്രൈക്ക്.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാറത്തഹള്ളി പാലം ഇന്നു മുതൽ അടച്ചിടും.
[masterslider id="10"]

Related posts

Click Here to Follow Us