കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളുടെ പുനരുജ്ജീവനം നിർദേശിക്കാൻ സമിതി രൂപീകരിച്ചു.

ബെംഗളൂരു: റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളുടെ പുനരുജ്ജീവനത്തിനും പുനഃക്രമീകരണത്തിനുമുള്ള നടപടികൾ നിർദേശിക്കുന്നതിനായി രൂപീകരിച്ച സമിതി മാർച്ചിൽ കർണാടക സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. മുൻ ഐഎഎസ് എം.ആർ. ശ്രീനിവാസ മൂർത്തി അധ്യക്ഷനായ സമിതിക്ക് കഴിഞ്ഞ ഒരു മാസത്തിനിടെ മുന്നൂറിലധികം പേരുടെ നിർദേശങ്ങളാണ് ലഭിച്ചത്.

ഞങ്ങൾക്ക് 300-ലധികം ആളുകളിൽ നിന്ന് നിർദ്ദേശങ്ങൾ ലഭിച്ചട്ടുണ്ടെന്നും, ഓരോ വ്യക്തിക്കും ഒന്നിലധികം നിർദ്ദേശങ്ങളുണ്ടെന്നും മൂർത്തി പറഞ്ഞു, കൂടാതെ എല്ലാ നിർദ്ദേശങ്ങളും പരിശോധിച്ചുവരികയാണെന്നും കർണാടകആർടിസി സ്റ്റാഫ് ആൻഡ് വർക്കേഴ്സ് ഫെഡറേഷനിൽ നിന്നുപോലും നിർദേശങ്ങൾ ലഭിച്ചിക്കുന്നുണ്ടെന്നും ജനുവരി അവസാനവാരം മുതൽ ഞങ്ങൾ പുനരുജ്ജീവന പ്രവർത്തനം ആരംഭിച്ചതായും, മാർച്ചിൽ അന്തിമ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  വൻ തീപിടുത്തം: ഹോട്ടലും മൊബൈൽ ഷോപ്പും ഉൾപ്പെടെ പന്ത്രണ്ടിലേറെ കടകൾ കത്തിനശിച്ചു

കോർപ്പറേഷനുകൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുകയും പൊതുജനങ്ങൾക്ക് ഉപയോഗപ്രദമാക്കുകയും തുടർന്ന് ആവശ്യമെങ്കിൽ പുനഃക്രമീകരണം ചെയ്യുക എന്നതാണ് ഞങ്ങളുടെ പ്രധാന ശ്രദ്ധയെന്നും പറഞ്ഞ അദ്ദേഹം ട്രാൻസ്പോർട്ട് കോർപ്പറേഷനുകളെ എങ്ങനെ സാമ്പത്തികമായി സുസ്ഥിരമാക്കാം എന്നതും സമിതി പരിശോധിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.

ബെംഗളൂരു മെട്രോ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി), നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (എൻഡബ്ല്യുകെആർടിസി), കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി), കല്യാണ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ എന്നീ നാല് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളും ഒന്നായി ലയിപ്പിക്കണമെന്നാണ് കർണാടകആർടിസി സ്റ്റാഫ് ആൻഡ് വർക്കേഴ്‌സ് ഫെഡറേഷൻ സമിതിയോട് നിർദേശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  കൊടുംചൂടിൽ റെക്കോർഡ് വൈദ്യുതി ഉപഭോഗം; പവർകട്ട് ഒഴിവാക്കാൻ 'ഇലക്ട്രിസിറ്റി ബാങ്കിംഗ്' ഒരുക്കി കർണാടക

എന്നാൽ 2021 മാർച്ചിൽ ആർടിസികൾ മൊത്തത്തിൽ 4,540 കോടി രൂപ നഷ്ടമുണ്ടായിട്ടുണ്ടെന്നും ജീവനക്കാരുടെ കുടിശ്ശിക 1,717.24 കോടി രൂപയിലെത്തുകയും ചെയ്തതായി അദ്ദേഹം സൂചിപ്പിച്ചു. ആർടിസികളുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ലാഭകരമാക്കുന്നതിനുമുള്ള ശുപാർശകൾ സമിതി അവതരിപ്പിക്കുമെന്ന് 2021 ഡിസംബറിലാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഹാദേവപുരയിലും ഇലക്ട്രോണിക് സിറ്റിയിലും കിംസ് ആശുപത്രികള്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us