ആംബുലൻസിനു വഴി ഒരുക്കി കർണാടകയും കേരളവും; അഞ്ചര മണിക്കൂർ ദൗത്യം പൂർണ്ണ വിജയം.

ബെംഗളൂരു: കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒന്നര വയസുള്ള ഫാത്തിമ ത്വയ്‌ബ എന്ന കുട്ടിയുടെ ചികിത്സക്ക് ആവശ്യമായ മരുന്ന് ബെംഗളൂരു ആസ്റ്റർ സി.എം.ഐ ആശുപത്രിയിൽ നിന്നും അഞ്ചരമണിക്കൂർ കൊണ്ട് എത്തിക്കുക എന്ന ദൗത്യം ബെംഗളൂരു എ.ഐ.കെ.എം.സി.സി പ്രവർത്തകർ ഏറ്റെടുക്കുകയായിരുന്നു.

വൈകുന്നേരം കൃത്യം നാല് മണിക്ക് ബെംഗളൂരുവിൽ നിന്നും പുറപ്പെട്ടു ഒമ്പതര മണിക്ക് കോഴിക്കോടെത്തുക എന്നതായിരുന്നു വെല്ലുവിളി. എന്നാൽ സീറോ ട്രാഫിക് ഒരുക്കാൻ ഉള്ള സമയും പോലും ലഭിക്കാത്തതിനാൽ ഈ ആംബുലൻസ്വ കടന്നു പോകുന്ന വഴിയിൽ ഉള്ള കെ.എം.സി.സി പ്രവർത്തകരും നാട്ടുകാരും മറ്റു സംഘടനാ പ്രവർത്തകരും പോലീസും ചേർന്ന് ട്രാഫിക് നിയന്ത്രിച്ചു ദൗത്യവുമായി മുന്നോട്ടു പോകുകയായിരുന്നു.

  ട്വിസ്റ്റുകളുടെ തമിഴകം; ഇടതുപക്ഷ പിന്തുണ തേടി വിജയ്; വിജയ്‌യെ ബി.ജെ.പിയിൽ നിന്ന് അകറ്റാൻ നീക്കം; തമിഴകത്ത് നിർണ്ണായക മണിക്കൂറുകൾ!

ഇടയ്ക്കു മൈസൂരിനും ഗുണ്ടാൽപ്പേട്ടിനും മദ്ധ്യേ മരുന്നുമായി സഞ്ചരിച്ച ആംബുലൻസിന്റെ ഗിയർ ജാം ആയി കുറച്ചു നിമിഷങ്ങൾ യാത്ര മുടങ്ങിയിരുന്നു. തുടർന്ന് എസ്കോർട്ട് ആയി ഉണ്ടായിരുന്ന മൈസൂരു കെ.എം.സി.സിയുടെ ആംബുലൻസിൽ മരുന്നുമായി യാത്ര തുടർന്നു. എന്നാൽ കൃത്യം ഒമ്പതരയോടുകൂടി ആ കുരുന്നു ജീവൻ കാത്തുരക്ഷിക്കാനുള്ള മരുന്നുമായി ആംബുലൻസ് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ എത്തിച്ചേർന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐ.ഐ.എസ്.സി പഠനം: ബെംഗളൂരു നമ്മ മെട്രോ ബ്ലൂ ലൈൻ പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിപ്പിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രവചനാതീതമായി പലപ്പോഴും പെരുമഴ; ടെക് സിറ്റിക്ക് രക്ഷയാകേണ്ട റഡാർ പദ്ധതി ചുവപ്പുനാടയിൽ കുടുങ്ങി
[masterslider id="10"]

Related posts