ബെലഗാവിയിലെ കന്നഡ ബോർഡുകളിൽ കരി ഓയിൽ ഒഴിച്ചു.

ബെംഗളൂരു: ബെലഗാവി അതിർത്തിയിൽ പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച കന്നഡ ഭാഷയിലുള്ള രണ്ട് മുന്നറിയിപ്പ് ബോർഡുകളാണ് അജ്ഞാതർ കാരിയോയിൽ ഒഴിച്ച് വികൃതമാക്കിയത്. മഹാരാഷ്ട്രയിലെ കൻഗ്രാലി ബി കെയ്ക്കും – കഡോളി വില്ലേജ് റോഡിനും സമീപം സ്ഥാപിച്ച ബോർഡുകളാണ് നശിപ്പിച്ചതായി കാണപ്പെട്ടത്.

ഏതാനും മഹാരാഷ്ട്ര ഏകീകരണ സമിതി (എംഇഎസ്) അംഗങ്ങൾ ഈ പ്രവൃത്തിയിൽ ഏർപ്പെട്ടതായും പറയപ്പെടുന്നുണ്ട് . ശനിയാഴ്ചയാണ് സംഭവം പുറത്തറിയുന്നത്. രണ്ടു വർഷം മുൻപും സമാനമായ രീതിയിൽ അതിർത്തി പ്രദേശത്തെ കന്നട സ്ഥലനാമ ബോർഡുകൾ നശിപ്പിച്ചിരുന്നു.

  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം

കൂടാതെ കഴിഞ്ഞ ഡിസംബറിൽ ബെലഗാവി സുവർണ്ണ സൗധയിൽ നിയമസഭാ സമ്മേളനം ആരംഭിച്ചതിന് പിന്നാലെ മഹാരാഷ്ട്ര ഏകീകരൺ സമിതി (എംഇഎസ്) നേതാക്കളുടെ ദേഹത്ത് കന്നഡ അനുകൂല സംഘടനകൾ കറുത്ത മഷി ഒഴിച്ചത് ഇരുവിഭാഗങ്ങളും തമ്മിലുള്ള വൻ സംഘർഷത്തിന് ഇടയാക്കിയിരുന്നു. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  126 രൂപയിലേക്ക്; നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വീണ്ടും കൂട്ടാൻ നീക്കം; വലിയ സാമ്പത്തിക ബാധ്യത ഭയന്ന് യാത്രക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത
[masterslider id="10"]

Related posts