ജോസ് ആലുക്കാസ് ജൂവലറിയിൽ വൻ കവർച്ച.

ROBBER - THEIF

ചെന്നൈ : ജോസ് ആലുക്കാസ് ജൂവലറിയുടെ ഭിത്തി തുരന്ന് 35 കിലോഗ്രാം വരുന്ന സ്വർണ – വജ്രാഭരണങ്ങൾ കൊള്ളയടിക്കപ്പെട്ടു. കാട്പാടി റോഡിലെ തൊട്ടപ്പാളയത്തുള്ള ഷോറൂമിലാണ് കവർച്ച നടന്നത്. 35 കിലോ സ്വർണം, ഡയമണ്ട്, പ്ലാറ്റിനം ആഭരണങ്ങളാണ്  മോഷ്ടിക്കപ്പെട്ടിട്ടുള്ളത്. സ്വർണാഭരണങ്ങളെക്കാൾ കൂടുതൽ വജ്രാഭരണങ്ങളാണ് കവർന്നിരിക്കുന്നത്.

മോഷ്ടാക്കൾ ജൂവലറിയുടെ പിൻവശത്തെ ഭിത്തിയിൽ ദ്വാരമുണ്ടാക്കിയാണ് അകത്തു കയറിയത് എന്നാണു പ്രാഥമിക നിഗമനം. ഉത്തരേന്ത്യൻ സംഘമാണോ കവർച്ചയ്ക്കു പിന്നിലെന്നും പോലീസ് സംശയിക്കുന്നുണ്ട്. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ ജീവനക്കാർ ഷോറൂം തുറന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

  ബെംഗളൂരുവിലെ ഫ്ലാറ്റിൽ കളിക്കുന്നതിനിടെ ഒന്നാം നിലയിൽ നിന്ന് വീണ് ഒന്നരവയസ്സുകാരി

പോലീസ്‌നായ ഉൾപ്പെടെയുള്ള സന്നാഹവുമായി ജൂവലറിയിലും പരിസരത്തും പരിശോധന നടത്തി. ആഭരണം കൊള്ളയടിക്കുന്ന ദൃശ്യങ്ങൾ ഷോറൂമിലെ നിരീക്ഷണക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. പോലീസ് ഇവ പരിശോധിച്ചുവരുകയാണ്. കൂടാതെ കാട്പാടി റോഡിലും പരിസരത്തുമുള്ള സി.സി.ടി.വി. ക്യാമറകളും പോലീസ് പരിശോധിച്ചുവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിമന്റ് വേണ്ട, പരിസ്ഥിതി സൗഹൃദവുമാണ്; രാജ്യത്തെ ആദ്യ ‘സീറോ സിമന്റ്’ കോൺക്രീറ്റ് റോഡ് ബെംഗളൂരുവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാട് മറ്റന്നാള്‍ പോളിംഗ് ബൂത്തിലേക്ക്; പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം; കൊട്ടിക്കലാശം ആഘോഷമാക്കാന്‍ ഒരുങ്ങി മുന്നണികള്‍
[masterslider id="10"]

Related posts

Click Here to Follow Us