സ്വർണവായ്പാതട്ടിപ്പ്; സഹകരണബാങ്ക് സെക്രട്ടറി ജീവനൊടുക്കി.

ചെന്നൈ: കീരനൂർ സഹകരണ ബാങ്കിൽ നിന്ന് 1.8 കോടി രൂപയുടെ സ്വർണവായ്പാ തട്ടിപ്പിന്റെ പരാതിയെ തുടർന്ന് പുറത്താക്കപ്പെട്ട ബാങ്ക് സെക്രട്ടറി നീലകണ്ഠനെ വീട്ടിലെ ശുചിമുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പുതുക്കോട്ട കീരനൂർ പ്രാഥമിക സഹകരണ ബാങ്കിൽ സെക്രട്ടറിയായിരുന്ന പി. നീലകണ്ഠനാണ് (53) മരിച്ചത്.

അടുത്തിടെ ബാങ്കിന്റെ ലോക്കർ പരിശോധിച്ചപ്പോഴാണ് പണയവായ്പയിൽ തട്ടിപ്പ് നടത്തിയത് പുറത്തായത്. 1.08 കോടി രൂപ മതിപ്പുവരുന്ന സ്വർണമാണ് കാണാതായത്.  ബാങ്ക് സെക്രട്ടറി നീലകണ്ഠൻ, സൂപ്പർവൈസർ ശക്തിവേൽ, ഗോൾഡ് അപ്രൈസർ കനഗവേലു എന്നിവർ ചേർന്നാണ് തട്ടിപ്പ് നടത്തിയതായി പറയപ്പെടുന്നത്.

  കൊടും ചൂടിന് ആശ്വാസമായി ഇന്നുമുതല്‍ ഇടിമിന്നലോടു കൂടിയ വേനൽമഴയ്ക്ക് സാധ്യത;

സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ബുധനാഴ്ച രാവിലെ നീലകണ്ഠനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സസ്പെൻഷനിലായ ബാങ്ക് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തത് പ്രദേശത്ത് വന് കോളിളക്കം സൃഷ്ടിച്ചട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിഴിഞ്ഞത്ത് യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് നടി അനുശ്രീ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൈസൂരു - കോട്ടയം യാത്രയ്ക്ക് പല്ലക്കി നോണ്‍ എസി സ്ലീപ്പര്‍; റൂട്ടും ടിക്കറ്റ് നിരക്കും അറിയാന്‍ വായിക്കാം
[masterslider id="10"]

Related posts

Click Here to Follow Us