11 കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി മലയാളി യുവാവ് അറസ്റ്റിൽ

ബെംഗളൂരു : 11 കോടി രൂപ വിലമതിക്കുന്ന 11 കിലോഗ്രാം ഹാഷിഷ് ഓയിലുമായി 27 കാരനായ അന്തർ സംസ്ഥാന മയക്കുമരുന്ന് കടത്തുകാരനെ ബെംഗളൂരു സിറ്റി പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു.

സഹകരണനഗർ താമസിച്ചുവരുന്ന കോട്ടയം സ്വദേശിയുമായ എംആർ അനൂപിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൂട്ട് പ്രതികളായ മറ്റ് നാല് പേർ ഒളിവിലാണെന്നാണ് പോലീസ് വൃത്തങ്ങള്ളിൽ നിന്ന് ലഭിക്കുന്ന വിവരം.

  ബെംഗളൂരു യാത്രിക്കാർ ശ്രദ്ധിക്കുക; പ്രധാന റോഡുകളിൽ കർശന ഗതാഗത നിയന്ത്രണം; പാർക്കിങ്ങും നിരോധിച്ചു

സഹകരണനഗറിലെ സിംഗിൾ ബെഡ്‌റൂം അപ്പാർട്ട്‌മെന്റിലാണ് ഒരു വർഷത്തിലേറെയായി അനൂപ് താമസിച്ചിരുന്നത്,അനൂപിനെയും ഇയാളുടെ മുറിയിൽ താമസിച്ചിരുന്ന മറ്റ് രണ്ട് പേരെയും നഗരത്തിൽ മയക്കുമരുന്ന് കടത്തൽ ആണ് തൊഴിൽ. കഴിഞ്ഞ വർഷം ഡിസംബറിൽ മയക്കുമരുന്ന് കടത്തുകേസിൽ സുദ്ദഗുണ്ടെപാളയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും 60 ലക്ഷം രൂപ വിലമതിക്കുന്ന 214 കിലോഗ്രാം കഞ്ചാവ് സംഘത്തിൽ നിന്ന് പിടികൂടുകയും ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈ ഞായറാഴ്ച ബെംഗളൂരു നമ്മ മെട്രോയിൽ സൗജന്യ യാത്ര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമ്മയുടെ ദോഷങ്ങൾ മാറാൻ പെൺകുട്ടികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പീഡനം; ജ്യോത്സ്യൻ പിടിയിൽ
[masterslider id="10"]

Related posts