തുടര്‍ച്ചയായ ഹോണ്‍ അടി;പിടിവീഴും.

ബെംഗളൂരു : കാതടപ്പിക്കുന്ന ശബ്ദത്തിൽ ഹോൺ മുഴക്കുന്ന വാഹനങ്ങൾക്കെതിരെ പൊലീസ് നടപടി ശക്തമാക്കി. ഇത്തരം ഹോൺ ഉപയോഗിച്ചതിനു നൂറുകണക്കിനു വാഹനങ്ങളാണ് ഇന്നലെ പിടിയിലായത്. പിഴ ഈടാക്കി ഹോണുകൾ അഴിച്ചെടുത്തശേഷമാണ് വാഹനങ്ങൾ വിട്ടുകൊടുത്തത്. പിടിയിലായവയിലേറെയും നഗരത്തിൽ നിന്നുള്ള ഹ്രസ്വദൂര സ്വകാര്യ ബസുകളായിരുന്നു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നു ട്രാഫിക് പൊലീസ് വ്യക്തമാക്കി. ഇത്തരം ഹോണുകൾ കണ്ടെത്തി നീക്കം ചെയ്യാൻ എല്ലാ ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയതായി അഡീഷനൽ കമ്മിഷണർ (ട്രാഫിക്) ആർ. ഹിതേന്ദ്ര പറഞ്ഞു.

  പെരുന്നാൾ ദിനത്തിൽ അപ്പാർട്ട്‌മെന്റിൽ ചോരപ്പുഴ; ലക്ഷ്യം ഭാര്യ, പക്ഷേ വെട്ടേറ്റത് മാതാപിതാക്കൾക്ക്

ടൗൺഹാൾ, ഹഡ്സൻ സർക്കിൾ, രാജാജി നഗർ എന്നിവിടങ്ങളിലെല്ലാം പൊലീസ് ഇന്നലെ ഹോൺ പരിശോധന നടത്തി. പിടിക്കപ്പെടുന്നവരിൽ നിന്ന് ആദ്യതവണ ആയിരം രൂപയാണ് പിഴയായി ഈടാക്കുക. വീണ്ടും പിടിക്കപ്പെട്ടാൽ 2000 രൂപ അടയ്ക്കേണ്ടി വരും. നിയമപ്രകാരം 85 ഡെസിബെൽ വരെ ശബ്ദമുണ്ടാക്കുന്ന ഹോണുകളേ ഉപയോഗിക്കാവൂ. എന്നാൽ 100 ഡെസിബെല്ലിനു മുകളിൽ ശബ്ദമുണ്ടാക്കുന്നവ സുലഭമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വയോധികയെ അപായപ്പെടുത്തി കൊള്ളയടിക്കാൻ ശ്രമം; സിനിമാ സ്റ്റൈൽ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജൂണിൽ സ്കൂളുകൾ തുറക്കും, കൂടെ ബെംഗളൂരുവിനെ വിഴുങ്ങാൻ ആ കനത്ത ട്രാഫിക് ശാപവും; പോലീസിന്റെ പുതിയ നീക്കം ഫലിക്കുമോ?
[masterslider id="10"]

Related posts