ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് മരിച്ചു

ബെംഗളൂരു : ഹൃദയാഘാതത്തെ തുടർന്ന് കൂത്തുപറമ്പ് പാട്യം സ്വദേശി അഖിലേഷ് (26) ഇന്നലെ വൈകുന്നേരം ബെംഗളൂരില്‍ വെച്ച് മരണപ്പെട്ടു. പാട്യം പാർവതി നിലയത്തിൽ പുരുഷോത്തമൻ്റെയും ചിത്രയുടെയും മകനാണ് അഖിലേഷ്.ഹെന്നൂർ ക്രോസിൽ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന അഖിലേഷ് യശ്വന്തപുരം മത്തികരയിലെ ജെ പി. പാർക്കിനടുത്ത് അമ്മാവൻ രാജേഷിനൊപ്പമാണ് താമസിച്ചിരുന്നത്.

  ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു: പ്രതികൾക്കായി തെരച്ചിൽ; പോലീസിനെതിരെ ഗുരുതര ആരോപണം

ഇന്നലെ ഉച്ചതിരിഞ്ഞുണ്ടായശക്തമായ നെഞ്ചുവേദനയെ തുടർന്ന് ബാത്റൂമിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുന്നതിനിടയിലാണ് മരണം സംഭവിച്ചത്.വിവരം അറിഞ്ഞ ഉടനെ ബാംഗ്ലൂർ കെ.എം.സി.സി നേതാക്കളും യശ്വന്തപുരം ഏരിയാ ഭാരവാഹികളുമായ റഹിം അനുഗ്രഹ. വി കെ നാസർ. ഫൈസൽ തലശ്ശേരി. മഹമൂദ് വി കെ. എന്നിവരുടെ സഹായത്തോടെ രാമയ്യ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം അടക്കമുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് എത്തിച്ചു. സംസ്കാരം ഇന്ന് നടക്കും. അശ്വിൻ ഏക സഹോദരനാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൈസൂരു റിങ് റോഡ് ജംഗ്ഷൻ ഫ്ലൈഓവർ പദ്ധതിക്കായി 22 ഇനങ്ങളിലായി 350 മരങ്ങൾ നീക്കം ചെയ്യും; പ്രതിഷേധവുമായി പരിസ്ഥിതി പ്രവർത്തകർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുൻ എം.എൽ.സിയുടെ ബിഎംഡബ്ല്യു കാറിൽ നിന്ന് 10 ലക്ഷം രൂപ മോഷ്ടിച്ചു; ഡ്രൈവർക്കെതിരെ കേസ്
[masterslider id="10"]

Related posts