പ്രൈമറി സ്‌കൂളുകൾ തുറന്നതോടെ കുട്ടികളിൽ കോവിഡ് കേസുകൾ ഉയർന്നു

ബെംഗളൂരു : സ്‌കൂളുകളും കോളേജുകളും തുറന്നതോടെ ഈ കഴിഞ്ഞയാഴ്ച കുട്ടികളുടെ കോവിഡ് കേസുകളുടെ അനുപാതം നേരിയ തോതിൽ വർധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു.

കഴിഞ്ഞ ഏഴ് ദിവസങ്ങളിൽ (ഒക്ടോബർ 25 മുതൽ 31 വരെ) 91 കോവിഡ് കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്, മുമ്പത്തെ ആഴ്ചയിൽ ഇത് 69 ആയിരുന്നു. കൂടാതെ, ഈ ആഴ്‌ച (10-19) കൗമാരക്കാർക്കിടയിൽ 318 പുതിയ കേസുകൾ രേഖപ്പെടുത്തി, മുമ്പത്തെ ആഴ്‌ചയിൽ 293 ആയിരുന്നു.

കോവിഡ് -19 കേസുകൾ പൊതുവെ കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് കുട്ടികളുടെ കേസുകൾ കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ചയിൽ 2,347 കേസുകൾ കണ്ടെത്തി, അതിൽ 292 എണ്ണം ഞായറാഴ്ച ചേർത്തു. ഒക്ടോബർ 18 നും 24 നും ഇടയിൽ കണ്ടെത്തിയ 2,527 കേസുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ ആഴ്ചയിലെ എണ്ണത്തിൽ 7.6% ഇടിവ് രേഖപെടുത്തുന്നുണ്ട്.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us