അപകടങ്ങൾ തുടർക്കഥയാകുന്നു; കസ്തൂരി ന​ഗറിൽ 3 നിലം കെട്ടിടം നിലംപൊത്തി

ബെം​ഗളുരു; അപകടങ്ങൾ വിട്ടൊഴിയുന്നില്ല, ഇത്തവണ നിലം പൊത്തിയത് 3 നില കെട്ടിടമാണ്. കസ്തൂരി ന​ഗറിൽ ഡോക്ടേഴ്സ ലേ ഔട്ടിലാണ് അപകടമുണ്ടായത്.

‍താമസക്കാരെ നേരത്തെ ഒഴിപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. എട്ട് ഫ്ളാറ്റുകളാണ് ഇതിൽ ഉണ്ടായിരുന്നത്. രണ്ടാഴ്ച്ചക്കിടെ ന​ഗരത്തിൽ തകർന്നു വീഴുന്ന മൂന്നാമത്തെ കെട്ടിടമാണിത്.

  പത്ത് കിലോമീറ്ററിൽ താഴെ യാത്രയ്ക്ക് 700 രൂപ; ബെംഗളൂരുവിലെ ക്യാബ് നിരക്കുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

കഴിഞ്ഞ ദിവസമാണ് കെട്ടിടം ചരിഞ്ഞ് തുടങ്ങിയത് ഉടൻ തന്നെ സോണൽ ഡപ്യൂട്ടി കമ്മീഷ്ണറുടെ നേതൃത്വത്തിൽ പ്രദേശത്തെത്തിയ സംഘം താമസക്കാരെ ഒഴിപ്പിച്ചു.

വൈകിട്ടോടെ കെട്ടിടം സമീപത്തെ വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. ആറുവർഷം മാത്രം പഴക്കമുള്ള കെട്ടിടമാണ് തകർന്നത്.

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts