പർപ്പിൾ ലൈൻ മെട്രോ സേവനങ്ങൾ തടസ്സപ്പെടും

ബെംഗളൂരു: നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ വിജയനഗർ മുതൽ മൈസൂർ റോഡ് വരെയുള്ള മെട്രോ സേവനം രണ്ട് ദിവസത്തേക്ക് അടച്ചിടുമെന്നു ബി.എം.ആർ.സി.എൽ അറിയിച്ചു. ആഗസ്റ്റ് 11, ഓഗസ്റ്റ് 12 തീയതികളിൽ മൈസൂരു റോഡ് മുതൽ കെംഗേരി വരെ നീളുന്ന പുതിയ സ്ട്രെച്ചിന്റെ പരിശോധന നടക്കുന്നതിനാലാണ് അടച്ചിടൽ.

പർപ്പിൾ ലൈനിലെ മെട്രോ സേവനങ്ങൾ ബൈയപ്പനഹള്ളി മുതൽ വിജയനഗർ വരെ മാത്രമേ ഈ രണ്ട് ദിവസങ്ങളിൽ പ്രവർത്തിക്കൂ. ട്രെയിനുകൾ രാവിലെ 7 മുതൽ രാത്രി 8 വരെ പ്രവർത്തിക്കുമെന്നും ബി.എം.ആർ.സിഎൽ അറിയിച്ചു. ട്രെയിനുകളുടെ സാധാരണ പ്രവർത്തനം ഓഗസ്റ്റ് 13 മുതൽ പുനരാരംഭിക്കും.

  കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ വാടക വീട്ടിലേക്ക് താമസം മാറുന്നു

നാഗസാന്ദ്ര മുതൽ സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് മെട്രോ സ്റ്റേഷൻ വരെയുള്ള ഗ്രീൻ ലൈനിന്റെ പ്രവർത്തനങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്നും ട്രെയിനുകൾ ഷെഡ്യൂൾ അനുസരിച്ച് പ്രവർത്തിക്കുമെന്നും അധികൃതർ വ്യെക്തമാക്കി.

  കണ്ടെയിനറിന് പിന്നിൽ ഇവി ബൈക്കിടിച്ച് യാത്രികൻ സംഭവസ്ഥലത്ത് മരിച്ചു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റെയിൽവേ ചരിത്രത്തിലാദ്യമായി ഇരുനില പ്ലാറ്റ്‌ഫോമുകളുമായി ഇന്ത്യയിലെ ഏറ്റവും വലിയ ടെർമിനൽ ബെംഗളൂരുവിൽ!
[masterslider id="10"]

Related posts