പെഗസിസ് ഫോൺ ചോർത്തൽ; നഗരത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം.

ബെംഗളൂരു: ദേശീയ തലത്തിൽ നടന്ന ഫോൺ ചോർത്തലുകൾക്ക് പിന്നാലെ സംസ്ഥാനത്തെ മുതിർന്ന നേതാക്കളുടെയും കാളുകൾ പെഗസിസ്‌ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ചോർത്തിയെന്ന് റിപ്പോർട്ട്.

2018-19 വര്ഷം വ്യാപകമായി ഫോണുകൾ ചോർത്തിയെന്നായിരുന്നു ആരോപണം. ഇതിൽ പ്രതികരിച്ചു യൂത്ത് കോൺഗ്രസ് പ്രവർത്തകർ നഗരത്തിൽ പ്രധാന മന്ത്രിയുടെ കോലം കത്തിച്ചു.

  വിജയുടെ കടലൂർ പര്യടനം വീണ്ടും റദ്ദാക്കി; പോലീസ് അനാവശ്യ നിബന്ധനകൾവച്ചുവെന്ന് ടി വികെ

സർക്കാർ പ്രതിസന്ധി നേരിട്ടിരുന്ന സമയത്തു മുഖ്യമന്ത്രി ആയിരുന്ന കുമാരസ്വാമിയുടെയും മറ്റു കോൺഗ്രസ് നേതാക്കളുടെയും ഫോണുകൾ ചോർത്തിയെന്നായിരുന്നു ആരോപണം.

സംഭവത്തിൽ അന്വേഷവണം ആവിശ്യപ്പെട്ട് പിന്നീട് വന്ന യെദിയൂരപ്പ സർക്കാർ കേന്ദ്രത്തിനു കത്തെഴുതി. കേന്ദ്രസർക്കാർ സ്വകാര്യ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി അധികാരം ദുർവിനിയോഗം ചെയ്‌തെന്നും മുതിർന്ന കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യയിൽ ഇത്തവണ കാലവർഷം കുറയും; കേരളത്തിൽ ഉഷ്ണതരംഗത്തിന് സാധ്യത ആശങ്കയേറ്റി എൽനിനോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us