മരിക്കുന്ന വരെയും കൊണ്ടുനടന്നിട്ടില്ലാത്ത മുസ്ലിം സ്വത്വത്തെ അബ്ദുൽ കലാമിന് നൽകി തമിഴ്നാട് ജമാ അത് കൌൺസിൽ .കലാമിന്റെ പ്രതിമ സ്ഥാപിക്കൽ മുസ്ലിം വ്യക്ത്തി നിയമത്തിനു എതിരും വിഗ്രഹാരാധനക്ക് അനുകൂലവുമെന്നു വാദം. എതിർപ്പ് വകവയ്ക്കാതെ കേന്ദ്ര സർക്കാർ പ്രതിമ അനാച്ഛാദനം ചെയ്തു

ചെന്നൈ: മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനും ആയിരുന്ന എപിജെ അബ്ദുള്‍ കലാമിന്റെ പ്രതിമ ബുധനാഴ്ച അദ്ദേഹം അന്ത്യാവിശ്രമം കൊള്ളുന്ന രാമേശ്വരത്തെ പെയ്ക്കരിമ്പിൽ അനാച്ഛാദനം ചെയ്തു. വെങ്കയ്യ നായിഡു, കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ഡോ, കലാമിനുള്ള ദേശീയ സ്മാരകത്തിനുള്ള തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചത്. വെങ്കയ്യ നായിഡുവാണ് പ്രതിമ അനാച്ഛാദന കര്‍മ്മം നടത്തിയത് . പ്രതിമ അനാച്ഛാദനത്തിനോടൊപ്പം തന്നെയാണ് സ്മാരകം നിര്‍മ്മിക്കുന്നതിനുള്ള തറക്കല്ലിടല്‍ ചടങ്ങും രാമേശ്വരത്ത് നടന്നത് . കേന്ദ്ര പ്രതിരോധമന്ത്രാലയമാണ് ഒന്നാം ചരമവാര്‍ഷികമായ ബുധനാഴ്ച പെയ്ക്കരിമ്പില്‍ ചടങ്ങുകള്‍ സംഘടിപ്പിച്ചത്.

  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ

എന്നാല്‍ ഡോ. കലാമിന്റെ പ്രതിമ അനാച്ഛാദാനം ചെയ്യുന്നത് മുസ്ലിം വ്യക്തിനിയമത്തിന്റെ ലംഘമാണെന്ന് കാണിച്ച് ജമാഅത്തുല്‍ കൗണ്‍സില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനെ അവഗണിച്ചുകൊണ്ടായിരിന്നു ചടങ്ങുകള്‍ നടന്നത്. വിഗ്രഹരാധനയെയും, വ്യക്തി പ്രശംസയെയും ഇസ്ലാം മതം എതിര്‍ക്കുന്നുവെന്നും അതിനാല്‍ പ്രതിമ സ്ഥാപിക്കുന്നതിനെ പിന്തുണക്കാന്‍ കഴിയില്ലെന്നുമായിരുന്നു സംഘടന മുന്നോട്ടുവച്ച വാദങ്ങള്‍. ഡോ. കലാമിനെ ആദരിക്കാനുള്ള മാർഗ്ഗം ഇതല്ല എന്നും അദ്ദേഹത്തിന്റെ ആശയങ്ങളെ പിന്തുടരുകയാണ് വേണ്ടത് എന്നും ഇവർ വാദിക്കുന്നു .എന്നാൽ പ്രതിമ അനാച്ഛാദനത്തിനെ എതിർക്കാൻ തയ്യാറല്ലെന്ന് ഡോ. കലാമിന്റെ കുടുംബം വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. 2015 ജൂലൈ 27ന് ഷില്ലോങ് ഐ ഐ എമ്മിൽ വിദ്യാർത്ഥികളോട് സംവദിച്ചു കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു എക്കാലത്തെയും ഇന്ത്യയുടെ മികച്ച മിസൈൽ ശാസ്ത്രജ്ഞനും രാഷ്ട്രപതിയും ആയിരുന്ന കലാം നമ്മെ വിട്ടു പിരിഞ്ഞത് .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം
[masterslider id="10"]

Related posts