കോവിഡ് 19: ടെസ്റ്റുകളുടെ എണ്ണം ഉയർത്താൻ 15 ലക്ഷം റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ ബി.ബി.എം.പി.ക്ക്.

ബെംഗളൂരു: നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുന്ന സാഹചര്യത്തിൽ കോവിഡ് പരിശോധനകളുടെ എണ്ണം മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ ബി ബി എം പിക്ക് 15  ലക്ഷം റാപ്പിഡ് ആന്റിജൻ ടെസ്റ്റ് (റാറ്റ്) കിറ്റുകൾ അനുവദിച്ചതായി ബി ബി എം പി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത പറഞ്ഞു.

കോവിഡ് 19 രോഗബാധ നേരത്തേ കണ്ടെത്തുന്നതിനും അണുബാധ സമയബന്ധിതമായിചികിത്സിക്കുന്നതിനും റാപിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ സഹായിക്കും, ഇത് വൈറസിന്റെ വ്യാപനംകുറയ്ക്കുന്നതിനും സഹായിക്കും,” എന്ന് ബി‌ ബി എം‌ പി അഡ്മിനിസ്ട്രേറ്റർ രാകേഷ് സിങ്ങിനൊപ്പം ജെ ജെനഗറിലെ മറ്റേർണിറ്റി ആശുപത്രി സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ  ഗുപ്ത പറഞ്ഞു: “

  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം

നഗരത്തിലെ 12 മറ്റേർണിറ്റി ആശുപത്രികളിലും കോവിഡ് കെയർ സെന്ററുകളിലും ഓക്സിജൻ സൗകര്യം ഒരുക്കിയിട്ടുണ്ട് എന്നും മറ്റേർണിറ്റി ആശുപത്രികളിലെ മൊത്തം 254 കിടക്കകളിൽ 240 ഓളം കിടക്കകളും ഓക്സിജൻ കണക്ഷനുള്ളതാണ് എന്ന് അദ്ദേഹം അറിയിച്ചു.

  ന​ഗരത്തിലെ പ്രധാന ഫ്ലൈഓവർ 3 മാസത്തേക്ക് അടച്ചു പൂട്ടി; കടുത്ത ഗതാഗത നിയന്ത്രണത്തിലേക്ക് ബെംഗളൂരു, മാറ്റങ്ങൾ ഇങ്ങനെ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓണം യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സർപ്രൈസ് പ്രഖ്യാപനവുമായി കർണാടക ആർടിസി
[masterslider id="10"]

Related posts