വീട്ടിലെത്തിച്ച് പ്രതിരോധ കുത്തിവെപ്പെടുത്ത മന്ത്രി പെട്ടു.

ബെംഗളൂരു: പ്രസിഡൻറും പ്രധാനമന്ത്രിയും വരെ ആശുപത്രിയിൽ പോയി വാക്സിൻ എടുക്കുമ്പോൾ കോവിഡ് വാക്സിനേഷൻ മാനദണ്ഡങ്ങൾ ലംഘിച്ച മന്ത്രിക്കും ഭാര്യക്കും പ്രതിരോധകുത്തിവെപ്പ് വീട്ടിൽ എടുത്തത് വിവാദമായി.

സംസ്ഥാന കൃഷിമന്ത്രി ബി.സി. പാട്ടീലും ഭാര്യയുമാണ് ഹാവേരി ഹിരെകെരൂരിലെ വീട്ടിൽ ചൊവ്വാഴ്ച രാവിലെ കുത്തിവെപ്പെടുത്തത്.

സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരെത്തിയാണ് ഇവർക്ക് കുത്തിവെപ്പ് നൽകിയത്.

  ഓർഡർ നൽകിയത് 2000 രൂപയുടെ സാധനങ്ങൾ; മടങ്ങിയത് നോട്ടുമാലയുമായി: വൈറലായി ബ്ലിങ്കിറ്റ് ഡെലിവറി ബോയിയുടെ വീഡിയോ

വാക്സിൻ സ്വീകരിക്കുന്നതിന്റെ ചിത്രം മന്ത്രി ട്വിറ്ററിൽ പങ്കുവെച്ചതോടെ വൻ വിവാദമായി.

മാനദണ്ഡങ്ങൾ ലംഘിച്ച് മന്ത്രിക്ക് പ്രത്യേക സൗകര്യം നൽകിയതിനെ ചോദ്യംചെയ്ത് പ്രതിപക്ഷ നേതാക്കളുൾപ്പെടെയുള്ളവർ രംഗത്തെത്തി.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷൺ ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വയനാട് ദുരിതാശ്വാസ നിധിയുടെ വിശദാംശങ്ങള്‍ പുറത്തു വിട്ട് സിപിഎം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us