സെന്‍കുമാര്‍ ബി ജെ പിയോടടുക്കുന്നു;നേരിട്ട് ക്ഷണിച്ച് എം ടി രമേശ്‌.

തിരുവനന്തപുരം: മുന്‍ ഡി.ജി.പി സെന്‍കുമാറിനെ ബി.ജെ.പിയിലേക്ക് ഔദ്ദ്യോഗികമായി ക്ഷണിക്കാന്‍ എം.ടി രമേശിന്റെ നേതൃത്വത്തിലുള്ള സംഘം സെന്‍കുമാറിന്റെ വീട്ടിലെത്തി. വിവാദ അഭിമുഖം പുറത്തുവന്നതിന് പിന്നാലെ സെന്‍കുമാറിന്റെ ബി.ജെ.പി പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കിടെയാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി വീട്ടിലെത്തി ചര്‍ച്ച നടത്തുന്നത്.

സെന്‍കുമാറിനെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, പി.എസ് ശ്രീധരന്‍ പിള്ള എന്നിവര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ടി രമേശ് സെന്‍കുമാറിനെ ഔദ്ദ്യോഗികമായി ക്ഷണിക്കാനായി വീട്ടിലെത്തിയത്.

  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ

ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റും എം.ടി രമേശിനൊപ്പം സെന്‍കുമാറുമായി നടത്തുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലേക്കും പോകില്ലെന്ന് ഇന്നലെ സെന്‍കുമാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്നത്തെ ചര്‍ച്ചയ്ക്ക് ശേഷം അദ്ദേഹം എന്ത് നിലപാടെടുക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെള്ളം തരില്ലെന്ന് കർണാടക, അടങ്ങിയിരിക്കില്ലെന്ന് തമിഴ്‌നാട്; കാവേരി തർക്കം ഇനി പരമോന്നത കോടതിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ ഗ്രീൻ ലൈനിൽ നാളെ ട്രെയിൻ സർവീസുകളിൽ മാറ്റം;
[masterslider id="10"]

Related posts