ബസ് നിരക്ക് കുറയ്ക്കാൻ തയ്യാറെടുത്ത് ബി.എം.ടി.സി; കൂടുതൽ ബസ്സുകളും നിരത്തിലിറക്കും.

ബെംഗളൂരു: രാജ്യത്തെ ഏറ്റവും കൂടുതൽ ശീതീകരിച്ച ബസുകൾ നിരത്തിലിറക്കി ശ്രദ്ധനേടിയ ബാംഗ്ലൂർ മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) നിലവിലുള്ള യാത്രാ നിരക്കുകൾ കുറയ്ക്കാൻ ആലോചിക്കുന്നു.

860 ശീതീകരിച്ച ബസുകളാണ് നഗരത്തിൽ സർവീസുകൾ നടത്തിയിരുന്നത്.

അതിൽ 70 ബസുകൾ മാത്രമാണ് ഇപ്പോൾ നിരത്തിൽ ഇറങ്ങിയിട്ടുള്ളത്. ഇതിൽ തന്നെ 54 ബസ്സുകൾ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഉള്ളതാണ്.

ബി എം ടി സി യുടെ ആകെവരുമാനത്തിലെ സിംഹഭാഗവും ശീതീകരിച്ച ബസുകളിൽ നിന്ന് ആയിരുന്നെന്നും മഹാമാരിയുടെ വ്യാപനം ഇത് തകിടം മറിച്ചു എന്നും ബി എം ടി സി യുടെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.

  ഈ റെയിൽവേ ഫ്ലൈഓവർ നിർമ്മാണം ഒരു ആഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും

മഹാമാരി ക്ക് മുൻപ് ശീതീകരിച്ച ബസ്സുകളിലെ യാത്രക്കാരിൽ ഭൂരിഭാഗവും വിവരസാങ്കേതികവിദ്യ ഉദ്യോഗസ്ഥരായിരുന്നു.

പൂർവ്വസ്ഥിതിയിലേക്കുള്ള തിരിച്ചുവരവിന്റെ ആദ്യഘട്ടമായി 150 ബസുകൾ നിരത്തിലിറക്കാനും വിവരസാങ്കേതികവിദ്യ പ്രദേശങ്ങൾ കൂടാതെ മറ്റിടങ്ങളിലേക്ക് സർവീസുകൾ വ്യാപിപ്പിക്കാനും ബിഎംടിസി പദ്ധതിയിടുന്നു. ഇതിനുപുറമേ നിലവിലുള്ള ടിക്കറ്റ് നിരക്കുകൾ കുറയ്ക്കാനും അതുവഴി കൂടുതൽ സാധാരണ യാത്രക്കാരെ ആകർഷിക്കാനും പദ്ധതിയിട്ടിട്ടുണ്ട് എന്ന് ബിഎംടിസി മാനേജിംഗ് ഡയറക്ടർ സി ശിഖ അറിയിച്ചു.

  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല

വിവരസാങ്കേതിക വിദ്യാ മേഖലകളിലെ ഉദ്യോഗസ്ഥരിൽ ഭൂരിഭാഗവും വീട്ടിലിരുന്നുതന്നെ ജോലിചെയ്യുന്ന സാഹചര്യത്തിൽ ശീതീകരിച്ച ബസുകളുടെ സർവീസുകൾ മറ്റു മേഖലകളിലേക്കും വ്യാപിപ്പിക്കുന്നതിനും നിരക്കുകൾ കുറയ്ക്കുന്നതു വഴി കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിനും വേണ്ടിയാണ് പുതിയ പദ്ധതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഓൺലൈൻ പെൺവാണിഭ സംഘങ്ങൾ പെരുകുന്നു; മൂന്ന് വർഷത്തിനിടെ രക്ഷപ്പെടുത്തിയത് 831 സ്ത്രീകളെ, ആറ് വെബ്‌സൈറ്റുകൾ പൂട്ടിച്ച് പോലീസ്
[masterslider id="10"]

Related posts