ഐ.എം.എ.നിക്ഷേപക തട്ടിപ്പ് കേസിൽ പണം നഷ്ടപ്പെട്ടവർക്ക്, നിക്ഷേപം തിരികെ ലഭിക്കാൻ ഇന്ന് മുതൽ അപേക്ഷിക്കാം.

ബെംഗളൂരു : ശിവാജി നഗർ ഐ.എം.എ. ജ്വല്ലറിയുമായി ബന്ധപ്പെട്ട് നടന്ന നിക്ഷേപക തട്ടിപ്പിനെ തുടർന്ന് പണം നഷ്ടപ്പെട്ടവർക്ക് അത് തിരിച്ച് ലഭിക്കാൻ ഇന്നു മുതൽ അപേക്ഷിക്കാം.

ബെംഗളൂരു വൺ, അടൽജി ജൻ സഞ്ചി കേന്ദ്ര തുടങ്ങിയ കേന്ദ്രങ്ങളിലൂടെയും ഓൺലൈനായും അപേക്ഷ സമർപ്പിക്കാം.

ഡിസംബർ 24 വരെ അപേക്ഷ നൽകാമെന്ന് സ്പെഷൽ ഓഫീസർ ഹർഷ് ഗുപ്ത അറിയിച്ചു.

  കർണാടകയിൽ 19 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു: ചടങ്ങിൽ നിന്ന് വിട്ടുനിന്ന് സിദ്ധരാമയ്യ

4000 കോടിയോളം രൂപയുടെ യാണ് ഐ.എം.എ.നിക്ഷേപക തട്ടിപ്പ്.

ഇസ്ലാമികരീതിയിൽ അനുവദനീയമായ നിക്ഷേപമാണ് എന്ന് വിശ്വസിപ്പിച്ചാണ് നിരവധി സാധാരണക്കാരിൽ നിന്ന് അടക്കം പണം വാങ്ങുകയും പ്രൊമോട്ടർ ആയ മുഹമ്മദ് മൻസൂർ ഖാനെ നാടകീയമായി ഒരു ദിവസം കാണാതാകുകയായിരുന്നു.

ഈ സന്ദേശം ലഭിക്കുന്ന സമയത്ത് താൻ ഉണ്ടാവില്ല എന്ന് സന്ദേശം നൽകി മുങ്ങിയ ഖാനെ പിന്നീട് യു.എ.ഇയിൽ കണ്ടെത്തുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് ദാരുണ അപകടം: വിനോദയാത്രയ്ക്ക് പോയ 7 ഫുഡ് ഡെലിവറി ജീവനക്കാർ മരിച്ചു
[masterslider id="10"]

Related posts