കാറിനും മരത്തിനും ഇടയിൽ കുടുങ്ങി വീട്ടമ്മയ്ക്ക് അതിദാരുണാന്ത്യം

ബെംഗളൂരു: സദാശിവനഗറിൽ കാറിനും മരത്തിനും ഇടയിൽ കുടുങ്ങി വീട്ടമ്മയ്ക്ക് അതിദാരുണാന്ത്യം. നന്ദിനി റാവു(45)ആണ് മരണപ്പെട്ടത്. ഇവരുടെ വീടിന് മുൻവശത്തുള്ള റോഡിലാണ് അപകടമുണ്ടായത്.

റിവേഴ്സ് ഗിയറിൽ നിർത്തിയിട്ടിരുന്ന കാർ ഓൺ ചെയ്തപ്പോൾ പിന്നോട്ടേക്ക് നീങ്ങുകയായിരുന്നു. മരത്തിന് സമീപത്തായിരുന്ന സ്ത്രീ കാറിനും മരത്തിനും ഇടയിൽപെട്ടു. പുറത്തുകടക്കാൻ കഴിയാതായ സ്ത്രീയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റ് സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.

  കടുത്ത ഉഷ്ണതരംഗത്തിൽ രാജ്യം; ലോകത്തിലെ ഏറ്റവും ചൂടേറിയ 100 നഗരങ്ങളിൽ 95-ഉം ഇന്ത്യയിൽ, കർണാടകയിൽ നിന്ന് മൂന്ന് ജില്ലകൾ

ഹാൻഡ് ബ്രേക്ക് ഉപയോഗിക്കാതെയായിരുന്നു കാർ നിർത്തിയിട്ടിരുന്നത്. കാർ ചലിക്കാതിരിക്കാൻ ടയറിനിടയിൽ കല്ലും വെച്ചിരുന്നതായി അയൽവാസികൾ പറയുന്നു. സംഭവത്തിൽ ബെംഗളൂരു സദാശിവ നഗർ ട്രാഫിക് പൊലീസ് കേസെടുത്തിട്ടുണ്ട്. മുന്‍പ് തന്റെ വീടിന് മുന്നിലുളള ഈ മരം വെട്ടി മാറ്റണം എന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പീനിയ ഫ്ലൈ ഓവർ തുറന്നുതന്നെയിരിക്കും; ഭാരപരിശോധന മാറ്റിവെച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുത്ത നാലു ദിവസം മഴ കടുക്കുന്നു; 14 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിന് സാധ്യത
[masterslider id="10"]

Related posts

Click Here to Follow Us