സര്‍ക്കാരിന് മനുഷ്യത്വം നഷ്ടമായി, മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയം; ഡി.കെ. ശിവകുമാർ

ബെംഗളൂരു: ബെലഗാവിയിൽ കൊവിഡ് 19 ഭീതിയിൽ ആരും സഹായത്തിന് എത്താത്തതിനെ തുടർന്ന് 70 കാരന്റെ മൃതദേഹം വീട്ടുകാര്‍ ശ്മശാനത്തിൽ എത്തിച്ചത് സൈക്കിളിൽ. ഈ സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ കര്‍ണാടക സർക്കാരിനെതിരെ രൂക്ഷ വിമർശനമായി ഡി.കെ. ശിവകുമാർ.

സര്‍ക്കാരിന് മനുഷ്യത്വം നഷ്ടമായി. മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്നും ശിവകുമാർ ആരോപിച്ചു. കോവിഡ് ബാധിച്ചു മരിച്ച 70കാരന്റെ മൃതദേഹം സൈക്കിളില്‍ വെച്ചുകെട്ടി ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്ന ദൃശ്യം ട്വീറ്റ് ചെയ്താണ് ഡി.കെ. പ്രതികരിച്ചത്.

  വാൽപ്പാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പരിക്കേറ്റ നാലുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നു

എവിടെയാണ് നിങ്ങളുടെ സര്‍ക്കാരെന്ന് മുഖ്യമന്ത്രി യെഡിയൂരപ്പയോട് ശിവകുമാര്‍ ചോദിച്ചു. എന്തുകൊണ്ട് ഒരു ആംബുലന്‍സ് പോലും ആ കുടുംബത്തിന് നല്‍കിയില്ല എന്നും അദ്ദേഹം ചോദിച്ചു.

കടുത്ത പനിയെ തുടർന്ന് രണ്ടുദിവസം മുമ്പാണ് 70കാരന്‍ ചികില്‍സ തേടി വീട്ടുകാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തെ സമീപിച്ചത്. എന്നാല്‍, കൊവിഡ് ഭീതിയെത്തുടര്‍ന്ന് ഏതെങ്കിലും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാൻ ഇവർ  നിര്‍ദേശം നൽകി.

  നമ്മ മെട്രോ പിങ്ക് ലൈൻ: ട്രെയിൻ പരീക്ഷണ ഓട്ടം ഈ മാസം അവസാനം; റെയിൽവേ ബോർഡിന്റെ പച്ചക്കൊടി

മറ്റൊരു ആശുപത്രിയിൽ എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പിനിടെ ഇയാൾ മരിക്കുകയായിരുന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.  പിന്നാലെ മൃതദേഹം സംസ്‌കരിക്കുന്നതിന് ശ്മശാനത്തിൽ എത്തിക്കുന്നതിന് ആംബുലന്‍സ് സഹായം തേടി എമര്‍ജന്‍സി നമ്പറില്‍ വിളിച്ചെങ്കിലും സഹായം ലഭിച്ചില്ല.

കൊവിഡ് ഭീതികാരണം അയൽക്കാരും സഹായിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ശേഷമാണ് വീട്ടുകാര്‍ മൃതദേഹം സൈക്കിളില്‍ വെച്ചുകെട്ടി ശ്മശാനത്തിലേക്ക് കൊണ്ടുപോയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലിം ലീഗിന് അര്‍ഹത: അവകാശവാദവുമായി മുനവറലി തങ്ങള്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us