നഗരത്തിൽ കോവിഡ് രോഗമുക്തി നിരക്ക്‌ വർധിച്ചു;കോവിഡ് കെയർ സെന്ററുകളിൽ 28% കിടക്കകൾ ഒഴിവ്.

ബെംഗളൂരു: പുതിയ കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം 1500 ഇൽ അധികം ആണ് നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

വ്യാപനം കൂടി വരുന്ന ഈ സാഹചര്യത്തിലും നഗരത്തിന് ആശ്വാസം നൽകുന്നത് വർധിച്ചു വരുന്ന രോഗമുക്തി നിരക്കാണ്.

രോഗമുക്തി നിരക്ക് കൂടി വരുന്നു എന്നതിനുള്ള ഏറ്റവും ആശ്വാസകരമായ തെളിവ് നൽകുന്നത് കോവിഡ് കെയർ സെന്ററുകളിലെ ബെഡുകളുടെ വർധിച്ചു വരുന്ന ലഭ്യതയാണ്. 

  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി

നഗരത്തിലെ കോവിഡ് കെയർ സെന്ററുകളിൽ നിലവിൽ 28 ശതമാനം ബെഡുകളിൽ രോഗികൾ ഇല്ല.

നഗരത്തിൽ അകെ 11 കോവിഡ് കെയർ സെന്ററുകളാണ് ഉള്ളത്. 11 സെന്ററുകളിലായി 4276 ബെഡുകളാണ് അകെ ഉള്ളത്. 

ഓഗസ്റ്റ് 2 മുതലാണ് നഗരത്തിൽ രോഗമുക്തി നിരക്ക് കൂടി തുടങ്ങിയത്. ഓഗസ്റ്റ് 2 മുതൽ 5 വരെ യുള്ള നാല് ദിവസത്തിനുള്ളിൽ 7485 പേർക്കാണ് നഗരത്തിൽ രോഗം സ്ഥിരീകരിച്ചത് എങ്കിൽ 12,381 പേർ രോഗമുക്തി നേടിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം
[masterslider id="10"]

Related posts