ബെംഗളൂരു പോലീസിന് മുഖാവരണവും സാനിറ്റൈസറും നൽകി.

ബെംഗളൂരു: കർണാടകയിലെ പോലീസ് സേന കോവിഡിൽ നിന്ന് ജനങ്ങളെ രക്ഷിക്കുന്നതിന് അശ്രാന്തം പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

അത്യന്തം ബുദ്ധിമുട്ടുള്ള ഈ പ്രവർത്തനത്തിൽ   നിരവധി പോലീസുകാർ അസുഖബാധിതരായിരിക്കുകയാണ്.

പോലീസ് സേനയുടെ ഈ പ്രവർത്തനത്തിന് ഒരു ചെറു കൈത്താങ്ങായി സ്ത്രീ ജ്വാല ബെംഗളൂരു യൂണിറ്റ്  ആർ.ഐ.ബി.കെ ബെംഗളൂരു യൂണിറ്റിന്റെ സഹായത്തോടുകൂടി ഫേസ് മാസ്കുകളും സാനിറ്റൈസറും സംഭരിച്ചിരുന്നു.

  ധർമ്മസ്ഥല കൂട്ടക്കൊലപാതക ആരോപണം: എസ്.ഐ.ടി സംഘം ബംഗ്ലെഗുഡ്ഡെ വനമേഖലയിൽ വീണ്ടും പരിശോധന നടത്തി

ആയിരം മാസ്കും 15 ലിറ്റർ സാനിറ്റൈസറും ആണ് അംഗങ്ങളുടെയും  അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ സമാഹരിച്ചത്.

ഈ സാമഗ്രികൾ ഇന്നലെ ബെംഗളൂരു സിഐഡി ഹെഡ് ക്വാർട്ടേഴ്സിൽ വെച്ച് പോലീസ് സേനയ്ക്ക് കൈമാറി.

ശ്രീ ബി ദയാനന്ദ്,  ഐപിഎസ്. എ ഡി ജീ പി,  ശ്രീ സി എ സൈമൺ എസ്പി, ശ്രീ  നികം പ്രകാശ് അമൃത് എസ് പി,  എന്നിവർ സാമഗ്രികൾ ഏറ്റുവാങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൊറോട്ടയ്ക്ക് ചാറ് ഇല്ലേ? 'ചാറ് കേസിൽ' വീണ്ടും ട്വിസ്റ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ വാടകക്കാർക്ക് പുതിയ പ്രശ്നം: വീട്ടുടമസ്ഥരിൽ നിന്ന് വിചിത്രമായ ആവശ്യം, സോഷ്യൽ മീഡിയയിൽ ചർച്ച
[masterslider id="10"]

Related posts