പരിശോധനാ ഫലം വൈകി; ക്വാറന്റൈൻ ലംഘിച്ച് പുറത്തിറങ്ങി ധർണ്ണ നടത്തി ഡോക്ടർ; ഞെട്ടി നാട്ടുകാർ

ബെം​ഗളുരു; പരിശോധനാ ഫലം വൈകി, കോവിഡ് പരിശോധനാഫലം വൈകിയതിൽ ക്വാറന്റീൻ ലംഘിച്ച് ഡോക്ടറുടെ പ്രതിഷേധം. കോലാർ ശ്രീനിവാസ്‌പുർ താലൂക്കിലെ ശ്രീ വെങ്കിടേശ്വര നഴ്‌സിങ് ഹോമിലെ ഡോ. വൈ.വി. വെങ്കിടാചലമാണ് പ്രതിഷേധിച്ചത്.

ബെം​ഗളുരുവിൽ നിരീക്ഷണത്തിലുള്ള ഡോക്ടറുടെ സ്രവസാംപിൾ പരിശോധനയ്ക്കു കൊണ്ടുപോയി ആറുദിവസം കഴിഞ്ഞിട്ടും ഫലം ലഭിക്കാത്തതിനാൽ നിരീക്ഷണത്തിൽനിന്ന് പുറത്തിറങ്ങി ധർണ നടത്തുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.

  ബൈ ബൈ പിണറായി ഫ്ലെക്സിനെച്ചൊല്ലി തർക്കം; എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി

അടുത്തിടെ ക്ലിനിക്കിൽ ചികിത്സയ്ക്കെത്തിയ അറുപതുകാരിക്ക് ഈമാസം 11-ന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് ഡോക്ടർ വെങ്കിടാചലവും 11 ജീവനക്കാരും ക്വാറന്റീനിൽ പോയത്. 12-ന് ഡോക്ടറുടെയും ജീവനക്കാരുടെയും സാംപിൾ ശേഖരിക്കുകയുംചെയ്തു. എന്നാൽ, ബുധനാഴ്ചയായിട്ടും പരിശോധനാഫലം നൽകാത്തതിനാൽ പ്രതിഷേധിക്കുകയായിരുന്നു.

പ്രതിഷേധത്തെ തുടർന്ന് ഫലം ഉടൻ ലഭ്യമാക്കാമെന്ന് ശ്രീനിവാസ്‌പുർ തഹസിൽദാർ എം.എൻ. ശ്രീനിവാസ് ഉറപ്പുനൽകിയതോടെയാണ് ഡോക്ടർ സമരം അവസാനിപ്പിച്ചത്. ഡോക്ടർ ക്വാറന്റീൻ ലംഘിച്ചെങ്കിലും ഡോക്ടർ ആരുമായും സമ്പർക്കത്തിൽ വന്നിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യൂറോപ്പിനെ ഞെട്ടിച്ച് 'സ്വീറ്റ്' മോഷണം; പോളണ്ടിലേക്ക് കൊണ്ടുപോയ 12 ടൺ കിറ്റ്കാറ്റ് കവർന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിലക്കയറ്റത്തെ തോൽപ്പിച്ച് വിശ്വാസികളുടെ ആവേശം; പെരുന്നാൾ തിരക്കിൽ ന​ഗരം; പ്രാർത്ഥനയ്ക്കായി ഈദ്ഗാഹുകൾ ഒരുങ്ങി
[masterslider id="10"]

Related posts

Click Here to Follow Us