ബെംഗളൂരു : ജൻമദിനം ആഘോഷിക്കാൻ വേണ്ടി പോയി മടങ്ങുന്നതിനിടെ തടാകത്തിൽ 3 യുവാക്കൾ മുങ്ങി മരിച്ചു.
4 വനിതാ സുഹൃത്തുക്കൾ അടക്കം എട്ടുപേർ ആണ് 24 കാരനായ നവീൻ കുമാറിൻ്റെ ഇന്ന് ജന്മദിനം ആഘോഷിക്കാനായി ദൊഡ്ഡബലാപുരയിലേക്ക് തിരിച്ചത്.
ഇതിൽ 3 പേരാണ് ഗൗരിബിദനൂർ റോഡിലെ തിപ്പഗനഹള്ളി തടാകത്തിൽ തിങ്കളാഴ്ച ഉച്ചക്ക് 3 മണിയോടെ അപകടത്തിൽ പെട്ടത്.
ചന്ദ്രശേഖർ എന്ന ചന്ദ്രു (19), രാജു (20) പിറന്നാളുകാരനായ നവീൻ കുമാർ (24) എന്നിവരാണ് മരിച്ചത്.
ഇവരെല്ലാവരും ബെംഗളൂരു രാമമൂർത്തി നഗർ ഈസ്റ്റിൽ നിന്ന് ഉള്ളവരാണ്.
ഇന്ന് രാവിലെയോടെ 3 പേരുടേയും മൃതദേഹം തടാകത്തിൽ നിന്ന് ലഭിച്ചു, പോസ്റ്റുമോർട്ടത്തിനായി ദൊഡ്ഡബലാപുരയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചതായി പോലീസ് അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.