മലയാളിയെ കൊലപ്പെടുത്തിയ കേസില്‍ 25 കാരിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു

ദില്ലി: മലയാളിയെ കൊലപ്പെടുത്തിയ കേസില്‍ 25 കാരിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. ആലുവ സ്വദേശിയ വിജയകുമാറിനെയാണ് രണ്ട് ദിവസം മുമ്പ് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ദില്ലി മയൂര്‍ വിഹാര്‍ ഫേസ് ഒന്നിലെ സമാചാര്‍ അപ്പാര്‍ട്ടുമെന്റിലായിരുന്നു രണ്ട് ദിവസ് മുമ്പ് ആലുവ സ്വദേശിയായ വിജയകുമാറിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകം നടന്നതായി സംശയിച്ച സമയത്ത് അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പുറത്തേക്ക് ഒരു സ്ത്രീ പോകുന്നത് സിസി ടി വിയില്‍ പതിഞ്ഞിരുന്നു. കൊലയ്ക്ക് ശേഷം വീട്ടില്‍ നിന്നും എല്‍.ഇ.ഡി ടിവിയും എടുത്തായിരുന്നു യുവതി പോയത്.
യുവതിയുടെ മുഖവും സിസി ടിവി ടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഇത് പ്രതിയെ പിടികൂടാന്‍ പൊലീസിന് എളുപ്പമായി. ദില്ലി പാലം സ്വദേശിയാണ് യുവതി.
മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ചിലര്‍ ചേര്‍ന്ന് പീഡിപ്പിച്ചിരുന്നു. ആ സംഭവവുമായി കൊലയ്ക്ക് ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്. യുവതിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാലിന്യസംസ്‌കരണത്തിന് വീടുകളിൽ ഇനി നാല് ബിന്നുകൾ; സംസ്ഥാനത്ത് പുതിയ നിയമം പ്രാബല്യത്തിൽ
  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി
[masterslider id="10"]

Related posts