ആ ഫ്രോക്ക് ഒരുപാട് വലുത്, അത്ര ചെറുതല്ല; മീരാ നന്ദന്‍

വസ്ത്രധാരണത്തിന്‍റെ പേരില്‍ രൂക്ഷവിമര്‍ശനം നടത്തിയവര്‍ക്ക് ചുട്ട മറുപടിയുമായി മീരാ നന്ദന്‍. അടുത്തിടെ താരം ധരിച്ച ഫ്രോക്കിനെ ചൊല്ലി രൂക്ഷവിമര്‍ശനമാണ് ഏല്‍ക്കേണ്ടി വന്നത്.

സിനിമയില്‍ നിന്നും ഇടവേളയെടുത്ത് ദുബായിയില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് മീരയിപ്പോള്‍. ചുവന്ന നിറമുള്ള ഫ്രോക്ക് ധരിച്ച ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത താരത്തിന് രൂക്ഷ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്.

എന്നാല്‍ അതിന് ചുട്ട മറുപടിയുമായാണ് മീര രംഗത്തെത്തിയിരിക്കുന്നത്. തന്‍റെ വസ്ത്രത്തിന്‍റെ പേരില്‍ പലരും തന്നെ സമൂഹമാധ്യമങ്ങളില്‍ ആക്രമിക്കുന്നു. വിമര്‍ശനമോ നെഗറ്റീവ് ഫീഡ്ബാക്കോ എന്തുമായിക്കോട്ടെ പക്ഷേ എന്‍റെ സ്വകാര്യ ജീവിതത്തില്‍ അതിക്രമിച്ച് കയറി, വ്യക്തിപരമായ അതിര്‍വരമ്പുകള്‍ ലംഘിക്കരുതെന്ന് മീര നന്ദന്‍ വ്യക്തമാക്കി.

  രൺവീർ സിങ്ങിന് സിനിമാ സംഘടനകളുടെ വിലക്ക്; 45 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫർഹാൻ അക്തർ

ചില ആളുകള്‍ പറയുന്നപോലെ അത്ര ചെറിയതോ, അത്ര വലിയതോ ആയ വസ്ത്രമല്ല അത്. ഇന്ത്യന്‍ വസ്ത്രങ്ങളും പാശ്ചാത്യ വസ്ത്രങ്ങളും ഒരുപോലെ ഇഷ്ടപ്പെടുന്നയാളാണ് താന്‍. വസ്ത്രധാരണത്തിന്‍റെ പേരില്‍ ഒരാളെ വിലയിരുത്തുന്നതില്‍ അര്‍ത്ഥമില്ലെന്നും മീര നന്ദന്‍ വ്യക്തമാക്കി. എന്‍റെ ജീവിതം എന്‍റേത് മാത്രമായി ജീവിക്കാന്‍ അനുവദിച്ചാല്‍ നന്നായിരിക്കുമെന്നും മീര ഇന്‍സ്റ്റഗ്രാമില്‍ വ്യക്തമാക്കി.

  ആവേശം നിറച്ച് 'പേട്രിയറ്റ്'; മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചപ്പോൾ തിയേറ്ററുകളിൽ വൻ തരംഗം

 

വിമര്‍ശനപ്പൊങ്കാലയുമായി വന്ന സദാചാരവാദികളുടെ കണ്ണ് തുറപ്പിക്കുന്ന തരത്തിലുള്ള മറുപടി തന്നെയാണ് താരം നല്‍കിയിരിക്കുന്നതെന്ന കാര്യത്തില്‍ സംശയമില്ല. ഇതിനോടകം താരത്തിന്‍റെ മറുപടി വൈറല്‍ ആയിട്ടുണ്ട്‌. മീരയുടെ മറുപടിക്ക് പിന്തുണയുമായി നിരവധി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ത്യക്കാരെ കാത്തിരിപ്പിച്ച 'ധുരന്ധർ 2' ഒടുവിൽ ഒടിടിയിലേക്ക്; റിലീസ് തീയതി പുറത്ത്
[masterslider id="10"]

Related posts