ബെംഗളൂരു: അന്തർസംസ്ഥാന സ്വകാര്യ ബസ്സ് സമരം തുടരുന്ന സാഹചര്യത്തിൽ മലയാളി കൂട്ടായ്മകളുടെ നാട്ടിലേക്കുള്ള കാർപൂളിംഗ് വൻ ഹിറ്റാവുന്നു. പണിമുടക്ക് എന്നു തീരുമെന്നു വ്യക്തമാകാത്തതിനാൽ ഈ ആഴ്ച സ്വന്തം വാഹനത്തിൽ നാട്ടിലേക്കു പോകാനുള്ള തയാറെടുപ്പിലാണ് പലരും.
ഒരേ വാഹനത്തിൽ യാത്ര പങ്കിടുന്ന കാർ പൂളിങ്ങിനു ക്ഷണിച്ചു കൊണ്ട് സ്വകാര്യ കമ്പനികളുടെ ഇന്റേണൽ മെയ്ലുകളിലും മലയാളികളുടെ വാട്സാപ്പ് കൂട്ടായ്മകളിലും ഫേസ്ബുക്ക് ഗ്രൂപ്പുകളിലും സന്ദേശങ്ങളുടെ പെരുമഴയാണ്.
ടോളിന്റെയും ഇന്ധനത്തിന്റെയും ചെലവ് പങ്കിട്ടാൽ സ്വകാര്യ ബസ് നിരക്കിലും കുറഞ്ഞ ചെലവിൽ 4-5 പേർക്കു ഒരു കാറിൽ സുഖമായി നാട്ടിൽ പോയി തിരിച്ചുവരാം എന്നത് തന്നെയാണ് പ്രധാന കാരണം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.