ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് വിജയമാഘോഷിക്കാൻ ദളിത് മേഖലയിൽ മുന്നാക്കവിഭാഗത്തിന്റ പടക്കം പൊട്ടിക്കലിൽ തുടങ്ങിയ ജാതിസംഘർഷത്തിൽ 15 പേർക്ക് പരിക്ക്

ബെംഗളൂരു: ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് വിജയമാഘോഷിക്കാൻ ദളിത് മേഖലയിൽ മുന്നാക്കവിഭാഗത്തിന്റ പടക്കം പൊട്ടിക്കലിൽ തുടങ്ങിയ ജാതിസംഘർഷത്തിൽ 15 പേർക്ക് പരിക്ക്. ഞായറാഴ്ച വൈകീട്ട് കലബുറഗി നഗരഹള്ളി ഗ്രാമത്തിലാണ് സംഭവം നടന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. ജയിച്ചപ്പോൾ മുന്നാക്കവിഭാഗത്തിലെ ചിലർ നഗരഹള്ളിയിലെ ദളിത് മേഖലയിൽ പടക്കംപൊട്ടിച്ചതാണ് സംഘർഷത്തിന് വഴിവെച്ചത്. പടക്കംപൊട്ടിക്കുന്നത് പ്രദേശവാസികൾ തടഞ്ഞിരുന്നു. പിന്നീട് ഞായറാഴ്ച ദളിത് വിവാഹത്തിന്റെ റാലിക്കിടെ മുന്നാക്കവിഭാഗക്കാർ താമസിക്കുന്ന സ്ഥലത്ത് പടക്കംപൊട്ടിക്കാൻ ശ്രമിച്ചപ്പോൾ എതിർത്തത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.

  എന്നെ ഒറ്റപ്പെടുത്താൻ അവർ ചെയ്തത് വലിയ ചതി'; ഡോക്ടറെയും ബലിയാടാക്കി; എട്ടുവർഷത്തെ 'അഗ്നിപരീക്ഷ'യെക്കുറിച്ച് ദിലീപ്

വിവാഹറാലിക്കിടയിലേക്ക് കല്ലേറുണ്ടാവുകയും 15 പേർക്ക് പരിക്കേൽക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കലബുറഗി എസ്.പി. അയഡ മാർട്ടിൻ സംഭവസ്ഥലം സന്ദർശിച്ച് സുരക്ഷയൊരുക്കി. 10 പേരുടെ പരിക്ക് ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കലബുറഗി ദളിത് സേന പ്രധിഷേധ സമരം നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിന് സമീപത്തെ താജ് ഹോട്ടലിൽ പിതാവ് രണ്ട് പെൺമക്കളെ തൂക്കിലേറ്റി കൊലപ്പെടുത്തി; ആത്മഹത്യാശ്രമം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു
[masterslider id="10"]

Related posts