ഉപയോഗശൂന്യമായി കോടികൾ ചെലവിട്ട് നിർമിച്ച ബസ് ബേകൾ.

ബെംഗളൂരു: കോടികൾ ചെലവിട്ട് അശാസ്ത്രീയമായി നിർമിച്ച ബസ് ബേകളിൽ ബസുകൾ നിർത്താതായതോടെ തിരക്കേറിയ റോഡിലേക്ക്  ഇറങ്ങി നിന്നാണ് യാത്രക്കാർ ബസ് കയറുന്നത്.

ടെൻഡർ ഷുവർ റോഡുകളിലെ ബസ്റ്റോപ്പുകളാണ് വെറുതെ നോക്കുകുത്തികളായി നിൽക്കുന്നത്. ചില റോഡുകളിൽ ട്രാഫിക് സിഗ്‌നലുകൾക്കു സമീപത്തേക്ക് ബസ് സ്റ്റോപ്പ് മാറ്റി സ്ഥാപിച്ചതാണു പ്രശ്നം. സിഗ്‌നൽ മാറുന്നതിനനുസരിച്ച് വാഹനങ്ങൾ മുന്നോട്ടെടുക്കുമ്പോൾ  ബസ് കയറാനെത്തുന്നവർ വലയുകയാണ്.

  പെരുന്നാൾ പ്രഭാഷണത്തിനിടെ ഇമാം കുഴഞ്ഞ് വീണ് മരിച്ചു

ജംക്‌ഷനിൽ ബസ് നിർത്തിയാൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്നതിനാൽ അവിടെ നിർത്താൻ ബസ് ജീവനക്കാർ തയാറല്ല. ബസ് ബേക്കു വേണ്ടി മാറ്റി വച്ച സ്ഥലം സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാർക്കിങ് കേന്ദ്രമാകുന്നതാണ് അടുത്ത പ്രശ്നം. ഇത് കാരണം ബസ് കാത്തുനിൽക്കുന്നവർക്കു നിൽക്കാനുള്ള ഇടംപോലും ഇല്ല.

നഗരത്തിൽ ബിബിഎംപി സ്ഥാപിച്ച ബസ് സ്റ്റോപ്പുകൾ പലതും വൃത്തിഹീനമായ നിലയിലുമാണ്.

ബസുകളുടെ റൂട്ട് നമ്പർ അറിയാൻ സ്ഥാപിച്ച ബോർഡുകൾ കുത്തികീറിയതോടെ ഇതരസംസ്ഥാനക്കാരാണ് ഏറെ വലയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയിൽ വികസന കുതിപ്പ്: അന്താരാഷ്ട്ര സ്റ്റേഡിയത്തിനും ദുരഭിമാനക്കൊല തടയാനുളള പുതിയ നിയമത്തിനും അംഗീകാരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വീണാ നായർക്കും പണികിട്ടി; വീണാ നായരുടെ സ്ഥാനാർഥിത്വത്തിന് 'ബിഗ് ബോസ്' ട്വിസ്റ്റ്
[masterslider id="10"]

Related posts

Click Here to Follow Us