യെലഹങ്ക ന്യൂടൗണിലെ മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ സ്മാരകം തകര്‍ന്നത് ലോറി ഇടിച്ചാണ് എന്ന് പോലീസ്.

ബെംഗളൂരു: മുംബൈ തീവ്രവാദി ആക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ യെലഹങ്കന്യൂ ടൗണിലെ സ്മാരകം തകർത്തതു സാമൂഹിക വിരുദ്ധരല്ലെന്ന് യെലഹങ്ക പൊലീസ്. നിയന്ത്രണം വിട്ട ചരക്കുലോറി ഇടിച്ചാണ് സ്മാരകം തകർന്നത്. ലോറി കസ്റ്റഡിയിൽ എടുത്തു. സ്മാരകം തകർത്തതു സാമൂഹിക വിരുദ്ധരാണെന്ന് ആരോപിച്ച് പ്രതിഷേധം ഉയർന്നിരുന്നു.

  മേലധികാരികളുടെ അർദ്ധരാത്രി വിളികളും വാരാന്ത്യ മീറ്റിംഗുകളും; ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ അഞ്ച് 'വിഷലിപ്ത' ശീലങ്ങൾ തുറന്നുകാട്ടി ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് മേധാവി

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ഒരു സ്വകാര്യ പാൽ ഉൽപന്ന കമ്പനിയുടെ ലോറി പൊലീസ് പിടിച്ചെടുക്കുകയായിരുന്നു. ബ്രേക്ക് തകരാറിനെ തുടർന്നു നിയന്ത്രണം വിട്ടപ്പോഴാണ് തൊട്ടുമുന്നിലുണ്ടായിരുന്ന വാഹനത്തിൽ ഇടിക്കുന്നത് ഒഴിവാക്കാനായി സ്മാരകത്തിൽ ഇടിച്ചുനിർത്തിയതെന്ന് ഡ്രൈവർ മൊഴികൊടുത്തു.

ബെംഗളൂരു വികസന ചുമതലയുള്ള ഉപമുഖ്യമന്ത്രി ജി. പരമേശ്വരയുടെ നിർദേശത്തെ തുടർന്നു സ്മാരക പുനർനിർമാണം ഇന്നലെ തന്നെ ആരംഭിച്ചതായി മേയർ സമ്പത്ത്‍രാജ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹത്തിൽ നിന്ന് പിന്മാറി; മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു; മൂന്ന് പേർ അറസ്റ്റിൽ; 12 പേജുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്ത് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈറ്റ്‌ഫീൽഡിൽ മലയാളി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
[masterslider id="10"]

Related posts