ചന്ദ്രന്‍റെ കൂടെ സെല്‍ഫി എടുക്കണോ? നാസ റെഡി

വാഷിംഗ്ടണ്‍: എവിടെ ചെന്നാലും ആള്‍ക്കാര്‍ക്ക് ഒറ്റ ചിന്തയെയുള്ളൂ ഒന്ന് സെല്‍ഫിയെടുക്കുക. പറ്റിയാല്‍ ബഹിരാകാശത്തുവെച്ചും സെല്‍ഫിയെടുത്തെന്നിരിക്കും. എല്ലാവര്‍ക്കും ബഹിരാകാശത്ത് പോകാന്‍ സാധിക്കില്ലല്ലോ. എന്നാല്‍ അവിടെ പോയാല്‍ എടുക്കാന്‍ പറ്റുന്ന സെല്‍ഫികള്‍ക്കായി നാസ ഒരു കിടിലന്‍ ആപ്പ് പുറത്തിറക്കിയിട്ടുണ്ട്.

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ പുതിയ സെല്‍ഫി ആപ്പായ ‘നാസ സെല്‍ഫീസ്’ ആണ് ഇത്തരമൊരു അവസരമൊരുക്കുന്നത്. ആപ്പ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഓറിയോണ്‍ നെബുലയില്‍ വെച്ചോ ക്ഷീരപഥത്തിന്‍റെ മധ്യത്തിലോ നിന്ന് സെല്‍ഫി എടുക്കാം. ആപ്പില്‍ ഇവയെല്ലാം പ്രീ-ലോഡഡ് ആണ്.

  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം

ഇതിനോടൊപ്പം തന്നെ നാസ പുറത്തിറക്കിയ ട്രാപ്പിസിറ്റ് 1 (TRAPPISIT-1 VR) ആപ്പ് ഉപയോക്താക്കളെ വെര്‍ച്വല്‍ റിയാലിറ്റിയുടെ പുതിയ ആകാശ ലോകത്തേക്ക് ക്ഷണിക്കുന്നു. വിആര്‍ ബോക്‌സ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ആപ്പിന്‍റെ സഹായത്തോടെ ബഹിരാകാശം മുഴുവന്‍ ചുറ്റിയടിച്ച് വരാം. രണ്ട് ആപ്പുകളും ആന്‍ഡ്രോയിഡിലും ഐഓഎസിലും ലഭ്യമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ
[masterslider id="10"]

Related posts