ഈ മാസം സംസ്ഥാനത്ത് ബാങ്കുകൾക്ക് 10 ദിവസം അവധി; എന്നെല്ലാം എന്നറിയാൻ വായിക്കാം

ബെംഗളൂരു: ഒക്ടോബർ മാസത്തിൽ കർണാടകയിലെ ബാങ്ക് ശാഖകൾക്ക് ആകെ 10 ദിവസം അവധിയായിരിക്കും. ദേശീയ അവധികൾ, പ്രദേശിക ആഘോഷങ്ങൾ, സാധാരണ വാരാന്ത്യ അവധികളായ രണ്ടാം-നാലാം ശനിയാഴ്ചകളും ഞായറാഴ്ചകളും ഉൾപ്പെടെയാണ് ഇത്.

ഗാന്ധി ജയന്തി പ്രമാണിച്ചുള്ള അവധിയോടെയാണ് മാസത്തിലെ ബാങ്ക് അവധികൾ ആരംഭിച്ചത്. ദസറ ആഘോഷങ്ങൾ, മഹാനവമി, ആയുധപൂജ, വിജയദശമി, വാൽമീകി ജയന്തി എന്നീ പ്രാദേശിക ആഘോഷങ്ങളും ഈ മാസത്തിലെ ബാങ്ക് പ്രവർത്തനങ്ങളെ ബാധിക്കും.

ബാങ്ക് ശാഖകൾ അടഞ്ഞുകിടക്കുമെങ്കിലും ഓൺലൈൻ ബാങ്കിങ്, മൊബൈൽ ബാങ്കിങ്, എ.ടി.എം സേവനങ്ങൾ എന്നിവ സാധാരണ പോലെ തടസ്സമില്ലാതെ ലഭ്യമാകും. നേരിട്ട് ശാഖകളിൽ എത്തി ചെയ്യേണ്ട അടിയന്തര ഇടപാടുകൾ ഉള്ള ഉപഭോക്താക്കൾ ഈ അവധി ദിവസങ്ങൾ കണക്കിലെടുത്ത് കാര്യങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനങ്ങൾക്കനുസരിച്ച് ബാങ്ക് അവധികളിൽ വ്യത്യാസം വരാമെന്നതിനാൽ ഉപഭോക്താക്കൾ ഔദ്യോഗിക അറിയിപ്പുകൾ പരിശോധിക്കേണ്ടതുമാണ്.

അവധി ദിവസങ്ങൾ

  • ഒക്ടോബർ 4: ഞായറാഴ്ച

  • ഒക്ടോബർ 10: രണ്ടാം ശനി

  • ഒക്ടോബർ 11: ഞായറാഴ്ച

  • ഒക്ടോബർ 18: ഞായറാഴ്ച

  • ഒക്ടോബർ 20: മഹാനവമി / ആയുധപൂജ

  • ഒക്ടോബർ 21: വിജയദശമി

  • ഒക്ടോബർ 24: നാലാം ശനി

  • ഒക്ടോബർ 25:ഞായറാഴ്ച

  • ഒക്ടോബർ 26: വാൽമീകി ജയന്തി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts