തിരുവനന്തപുരത്തേക്ക് ഇന്നും നാളെയും 28നും സ്പെഷ്യൽ ട്രെയിൻ

ബെംഗളൂരു: ഓണം തിരക്കിനെ തുടർന്ന് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഒരു സെക്കൻഡ് എസി, മൂന്ന് തേർഡ് എസി, 10 സ്ലീപ്പർ, നാല് ജനറൽ കോച്ചുകൾ ഉൾപ്പെടുന്നതാണ് സ്പെഷ്യൽ ട്രെയിനുകൾ.

യശ്വന്ത്പുര–തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ (06573) ഇന്ന് രാത്രി 8.45ന് യശ്വന്ത്പുരയിൽ നിന്ന് പുറപ്പെട്ട് നാളെ ഉച്ചയ്ക്ക് 1.30ന് തിരുവനന്തപുരം നോർത്ത് എത്തും. ഹൊസൂർ, ധർമ്മപുരി, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, വർക്കല എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി

തിരുവനന്തപുരം നോർത്ത്–യശ്വന്ത്പുര സ്പെഷ്യൽ (06574) നാളെ വൈകിട്ട് 3.15ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് 23ന് രാത്രി 9.45ന് യശ്വന്ത്പുരയിലെത്തും.

തിരുവനന്തപുരം നോർത്ത്–ബെംഗളൂരു കന്റോൺമെന്റ് സ്പെഷ്യൽ (06576) 23ന് ഉച്ചയ്ക്ക് 12.40ന് പുറപ്പെട്ട് 24ന് രാവിലെ 5.15ന് ബെംഗളൂരു കന്റോൺമെന്റിലെത്തും.

  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത

ബെംഗളൂരു കന്റോൺമെന്റ്–തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ (06579) 28ന് വൈകിട്ട് 4.40ന് പുറപ്പെട്ട് 29ന് രാവിലെ 10.30ന് തിരുവനന്തപുരത്ത് എത്തും.

ഓണം പ്രമാണിച്ച് കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് അധിക സർവീസുകൾ ഏർപ്പെടുത്തിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റെയിൽവേ പാളങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക! സർക്കാരും റെയിൽവേയും കൈകോർക്കുന്നു
[masterslider id="10"]

Related posts