ചെന്നൈ: നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയിയും ഭാര്യ സംഗീത സ്വർണ്ണലിംഗവും തമ്മിലുള്ള വിവാഹമോചന കേസിൽ ഹർജി പിൻവലിച്ച വാർത്ത പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വൻ ചർച്ചകളും വ്യത്യസ്ത വായനകളും സജീവമാകുന്നു. മാസങ്ങൾക്ക് മുമ്പ് സംഗീത സമർപ്പിച്ച വിവാഹമോചന ഹർജി ചെങ്കൽപേട്ട് കോടതിയിൽ നിന്ന് പിൻവലിച്ചതിന് പിന്നിൽ ശക്തമായ കാരണങ്ങളുണ്ടെന്നാണ് പ്രേക്ഷകരും ആരാധകരും ചൂണ്ടിക്കാണിക്കുന്നത്. അഞ്ച് വർഷത്തിലേറെയായി വിജയിയുടെ വ്യക്തിജീവിതത്തിലെ മാറ്റങ്ങളും അകൽച്ചയും കാരണം മാതാപിതാക്കൾക്കൊപ്പം ലണ്ടനിലേക്ക് താമസം മാറിയ സംഗീത, പെട്ടെന്ന് കേസ് പിൻവലിക്കാൻ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് വിവിധ തരത്തിലുള്ള പ്രചാരണങ്ങളാണ് ഉയരുന്നത്.
വിവാഹമോചനം നടക്കുകയാണെങ്കിൽ വിജയിക്ക് തൃഷയുമായി നിയമപരമായ ബന്ധത്തിലേക്ക് കടക്കാൻ വഴിയൊരുങ്ങുമെന്നും, അത് ഒഴിവാക്കാനാണ് സംഗീത ഹർജി പിൻവലിച്ചതെന്നുമാണ് ഒരു വിഭാഗം വാദിക്കുന്നത്. വിവാഹമോചനം നൽകാത്ത പക്ഷം വിജയിക്ക് മറ്റൊരു വിവാഹം നിയമപരമായി സാധ്യമാകില്ലെന്നിരിക്കെ, വിജയിയുടെ ഭാര്യ എന്ന പദവിയിൽ തുടരുകയാണ് സംഗീതയുടെ ലക്ഷ്യമെന്നാണ് ഒരു വിഭാഗം കുറിയ്ക്കുന്നത്. അതേസമയം, തമിഴ് കുടുംബങ്ങളിലെ പരമ്പരാഗത രീതികൾ പോലെ പ്രതിച്ഛായ നിലനിർത്താനും കുടുംബാംഗങ്ങളുടെ നിർബന്ധത്തിന് വഴങ്ങിയുമാണ് ഈ തീരുമാനമെന്ന് കരുതുന്നവരുമുണ്ട്. വിജയിയുടെ അമ്മ ശോഭ ചന്ദ്രശേഖറിന്റെ ഇടപെടലാണ് സംഗീതയെ ഹർജി പിൻവലിക്കാൻ പ്രേരിപ്പിച്ചതെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് സംഗീത സമർപ്പിച്ച ഹർജിക്ക് ശേഷം വിജയ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദവിയിലെത്തിയതോടെയാണ് കാര്യങ്ങൾ മാറിയതെന്നും ചിലർ അഭിപ്രായപ്പെടുന്നു. മുഖ്യമന്ത്രിയുടെ ഭാര്യയെന്ന പദവിയും പദവിയുടെ പ്രസക്തിയും മനസ്സിലാക്കിയാകാം തീരുമാനത്തിൽ മാറ്റം വന്നതെന്നും അതല്ല, രണ്ടുപേരും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കാതെ ജോയിന്റ് പെറ്റീഷൻ നൽകി പരസ്പര സമ്മതത്തോടെ വേർപിരിയാൻ പുറത്തുനിന്നുള്ള ധാരണയിൽ എത്തിച്ചേർന്നതാകാം എന്ന തരത്തിലും വ്യാഖ്യാനങ്ങളുണ്ട്. വീഡിയോ കോൺഫറൻസിംഗ് വഴിയാണ് സംഗീത കോടതിയിൽ നിലപാട് അറിയിച്ചതെന്ന വിവരങ്ങൾ പുറത്തുവരുമ്പോൾ, കേസ് പിൻവലിച്ചതിന് പിന്നിലെ യഥാർത്ഥ കാരണം എന്താണെന്നതിനെക്കുറിച്ച് ഇപ്പോഴും അഭ്യൂഹങ്ങൾ തുടരുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]