അരനൂറ്റാണ്ട് നീണ്ട തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് വിട പറഞ്ഞ് സിദ്ധാരമായ.
രാഷ്ട്രീയം അടിമുടി അഴിമതിയായെന്ന് വിമർശിച്ചാണ് വിരമിക്കൽ പ്രഖ്യാപനം. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന്മാ മാറ്റിയതിൽ അതൃപ്തനായിരുന്ന സിദ്ധരാമയ്യ വിടവാങ്ങലിൽ ഇപ്പോഴത്തെ രാഷ്ട്രീയത്തെ രൂക്ഷമായി വിമർശിച്ചതും ശ്രദ്ധേയം.
കർണ്ണാടക മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ സിദ്ധരാമയ്യ സജീവരാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഡി കെ ശിവകുമാറിനായി മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞപ്പോൾ തന്നെ സിദ്ധരാമയ്യ വിരമിക്കുമെന്ന സൂചനകൾ ഉണ്ടായിരുന്നു.
എന്നാൽ അദ്ദേഹത്തിൻ്റെ മകൻ അന്ന് ഇത് നിരസിച്ചു. ഇപ്പോൾ അപ്രതീക്ഷതിമായാണ് വീണ്ടും ഒരു അങ്കത്തിന് ബാല്യമില്ലെന്ന് മാണ്ഡ്യ ജില്ലയിലെ പൊതുപരിപാടിയിൽ സിന്ധരാമയ്യ പ്രഖ്യാപിച്ചത്. ഇപ്പോൾ തനിക്ക് 79 വയസായി അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത് 2028. അന്ന് തനിക്ക് 82 വയസാകും. 2028ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ ഉണ്ടാകില്ല. എന്നാൽ രാഷ്ട്രീയത്തിൽ ഉണ്ടാകും. ജനങ്ങളുടെ സുഖത്തിലും ദുഖത്തിലും ഒപ്പമുണ്ടാകും
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]