ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകള്‍ ഇരട്ടിയാക്കുന്നു; ഓണസീസണിൽ മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസം; വിശദാംശങ്ങൾ

ബെംഗളൂരു: കേരളത്തിലേക്കുള്ള യാത്രാക്ലേശത്തിന് പരിഹാരമായി ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസിലെ കോച്ചുകളുടെ എണ്ണം എട്ടില്‍ നിന്ന് 16 ആയി ഉയര്‍ത്തുന്നു. വരും ദിവസങ്ങളിൽ, അതായത് ജൂലൈ ആദ്യവാരത്തോടെ തന്നെ 16 കോച്ചുകളുള്ള പുതിയ ട്രെയിൻ സര്‍വീസ് ആരംഭിച്ചേക്കുമെന്നാണ് സൂചന. ഓണസീസണില്‍ നാട്ടിലേക്കു പോകാൻ ഒരുങ്ങുന്ന ബെംഗളൂരുവിലെ മലയാളി യാത്രക്കാർക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും.

വരാനിരിക്കുന്ന ഓണത്തിന് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ള ഓഗസ്റ്റ് 21, 22 തീയതികളിലെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതിന് പിന്നാലെ തന്നെ വെയ്റ്റിങ് ലിസ്റ്റിലേക്ക് മാറിയിരുന്നു. ഉത്സവ-അവധി സീസണുകളില്‍ ഈ റൂട്ടിലെ വന്ദേ ഭാരത് എക്‌സ്പ്രസിലെ ടിക്കറ്റ് ബുക്കിങ് നിരക്ക് (ഒക്യുപന്‍സി) 120 മുതൽ 140 ശതമാനം വരെ എത്താറുണ്ട്. ഇത്തരത്തിൽ യാത്രക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന കനത്ത തിരക്ക് പരിഗണിച്ചാണ് കോച്ചുകളുടെ എണ്ണം ഇരട്ടിയാക്കാൻ റെയിൽവേ തീരുമാനിച്ചത്. കഴിഞ്ഞ വർഷം നവംബറിലാണ് ബെംഗളൂരു-എറണാകുളം വന്ദേഭാരത് സര്‍വീസ് ആരംഭിച്ചത്. സർവീസ് തുടങ്ങി ഏഴ് മാസം പിന്നിടുമ്പോഴാണ് ഇപ്പോൾ കോച്ചുകൾ വർധിപ്പിക്കുന്നത്.

  ഓർമ്മച്ചിത്രങ്ങളിലേക്ക് ബെംഗളൂരുവിന്റെ കുറ്റാന്വേഷണ കഥകളിലെ 'മജസ്റ്റിക്' സാന്നിധ്യം;

ബെംഗളൂരുവിൽ നിന്നും എറണാകുളത്തേക്കുമുള്ള 630 കിലോമീറ്റര്‍ ദൂരം വെറും 8 മണിക്കൂര്‍ 40 മിനിറ്റ് കൊണ്ടാണ് വന്ദേഭാരത് എക്സ്പ്രസ് പിന്നിടുന്നത്. നിലവിൽ ഈ സർവീസിന് ഒൻപത് സ്റ്റോപ്പുകള്‍ മാത്രമാണുള്ളത്. രാവിലെ 5:10-ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1:50-ന് എറണാകുളം ജംഷനിലെത്തും. തുടർന്ന് അതേദിവസം ഉച്ചകഴിഞ്ഞ് 2:20-ന് എറണാകുളത്ത് നിന്ന് തിരിച്ച് പുറപ്പെട്ട് രാത്രി 11:00 മണിയോടെ ബെംഗളൂരുവില്‍ തിരിച്ചെത്തുന്ന രീതിയിലാണ് സമയക്രമം.

  അട്ടപ്പാടി മധു വധക്കേസ്: ഹൈക്കോടതി വിധി ഇന്ന്

സവിശേഷതകൾ

കോച്ചുകളുടെ എണ്ണം 16 ആയി ഉയർത്തുന്നതോടെ ട്രെയിനിലെ ആകെ സീറ്റുകളുടെ എണ്ണം 530-ൽ നിന്നും 1128 ആയി വർധിക്കും. ഒറ്റയടിക്ക് 598 സീറ്റുകളാണ് വന്ദേഭാരതിൽ അധികമായി ലഭ്യമാകുന്നത്. ഇതോടെ ഓണത്തിരക്കുള്ള 6 ദിവസങ്ങളിലായി ഒരു വശത്തേക്ക് മാത്രം 6768 പേർക്ക് അധികമായി യാത്ര ചെയ്യാനുള്ള വലിയ അവസരമാണ് ഒരുങ്ങുന്നത്. ചെയർകാറിൽ ഭക്ഷണച്ചെലവ് ഉൾപ്പെടെ 1670 രൂപയും എക്‌സിക്യൂട്ടിവ് ചെയർകാറിൽ 3030 രൂപയുമാണ് ടിക്കറ്റ് നിരക്ക് വരുന്നത്. കൂടുതൽ കോച്ചുകൾ അനുവദിക്കുന്നതോടെ വരും ദിവസങ്ങളിൽ ഒട്ടേറെ യാത്രക്കാർക്ക് കൺഫേംഡ് ടിക്കറ്റുകളോടെ നാട്ടിലെത്താൻ സാധിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി യുവതിയെയും അഞ്ചുവയസ്സുകാരിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts